മനാമ : ബഹ്‌റിനിൽ കോവിഡ് കേസുകൾ കണ്ടെത്തിയതിനെ തുടർന്ന് ഏഴു പള്ളികൾ അടച്ചു . ദേശിയ മെഡിക്കൽ ടാസ്ക് ഫോഴ്സിന്റെ നിർദേശാനുസരണം ആണ് പള്ളികൾ അടച്ചത് .മിനിസ്ട്രി ഓഫ് ജസ്റ്റിസ് ഇസ്‌ലാമിക കാര്യാ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ആണ് നടപടി സ്വീകരിച്ചിരിക്കുന്നത് . അടച്ചിടുന്ന സമയം പള്ളികളും പരിസരവും അണുവിമുക്തമാക്കി മുൻ കരുതൽ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു . രണ്ടാഴ്ചക്കാലമാണ് പള്ളികൾ അടച്ചത് .