ചാർട്ടേഡ് വിമാനത്തിൽ യാത്രചെയ്യുന്ന വർക്കായുള്ള കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് – സർക്കാരിന്റെ ഇരുട്ടടി

ബഹ്‌റൈൻ :ചാർട്ടേർഡ് ഫ്ലൈറ്റിൽ വരുന്നവർക്ക്  ജൂൺ 20 മുതൽ  കോവിഡ് നെഗറ്റീവ്  സർട്ടിഫിക്കറ്റ് വേണമെന്ന നിബന്ധനയിലൂടെ നാടണയാൻ ആഗ്രഹിച്ചു ടിക്കറ്റ് ബുക്ക്‌ ചെയ്തു കാത്തിരിക്കുന്ന ആയിരകണക്കിന് പ്രവാസികൾക്ക് ഇരുട്ടടി ആണ് കേരള സർക്കാർ നൽകിയിരിക്കുന്നത്. ജൂൺ 20 വരെ സമയം നൽകിയിട്ടുണ്ടെങ്കിലും എത്ര വിമാനങ്ങൾക്ക് അതിനുള്ളിൽ  അനുമതി ലഭിക്കുമെന്ന് കണ്ടറിയണം. പല ഗൾഫ് രാജ്യങ്ങളിലും  ഗവണ്മെന്റ് തലത്തിൽ അങ്ങനെ ഒരു സർട്ടിഫിക്കറ്റ് നൽകാറില്ല. സ്വകാര്യ മേഖലയിൽ ടെസ്റ്റ്‌ നടത്തുവാൻ ഭരിച്ച തുക കൊടുക്കേണ്ടിയും വരുന്നു. ചുരുക്കം ചില പ്രൈവറ്റ് ആശുപത്രികളിലെ ടെസ്റ്റ്‌ നടത്താനുള്ള അനുമതിയും ഉള്ളു. യാത്ര പുറപ്പെടുന്നതിന് മുൻപ് റിസൾട്ട്‌ ലഭിക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ടും ഉണ്ട്.  നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ള  ആളിന് പോലും ഒരു സമ്പർക്കത്തിലൂടെ രോഗ ബാധ ഉണ്ടാകാൻ സാധ്യതയും നില നിൽക്കുന്നു. കാര്യങ്ങൾ ഇങ്ങനെ ആയിരിക്കെ ഈ നിബന്ധന പ്രവാസി മലയാളികളെ കൂടുതൽ ഭാരപ്പെടുത്താനും, രോഗത്തിലേക്കും, ചെറിയൊരു വിഭാഗത്തെ മരണത്തിലേക്കും തള്ളി വിടാനേ ഈ തീരുമാനം ഉപകരിക്കൂ. കേരള സർക്കാർ എന്തിനാണ് ഇത്ര മാത്രം പേടിക്കുന്നത്, അല്ലെങ്കിൽ ജനത്തെ പേടിപ്പിക്കുന്നത്. ഏപ്രിൽ ആദ്യം മുതൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള  പ്രവാസികളെ തിരിച്ചു കൊണ്ടു വരുവാൻ സാഹചര്യം ഉണ്ടായിരുന്നു.ആ സമയത്ത് ഉണർന്ന് പ്രവർത്തിച്ചിരുന്നെങ്കിൽ  ഇത്ര പോലും കേരളത്തിൽ രോഗം വ്യാപിക്കില്ലായിരുന്നു. ഇപ്പോൾ കുറച്ച് സംഖ്യ വർധിച്ചതിന്റെ  ഉത്തവാദികൾ വിദേശ മലയാളികൾ മാത്രമാണോ..? സംസ്ഥാന സർക്കാരിന് കുറച്ചെങ്കിലും ആത്മാർത്ഥത അവശേഷിക്കുന്നുണ്ടെങ്കിൽ, തീരുമാനം പുന പരിശോധിക്കുകയാണ് വേണ്ടതെന്നും  ഒഐസിസി ഗ്ലോബൽ കമ്മിറ്റി സെക്രട്ടറി  കെ സി ഫിലിപ്പ് ആവിശ്യപെട്ടു