മസ്കറ്റ് : ഒമാനിൽ വ്യാഴാഴ്ച 102 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം വൈറസ് ബാധിതരുടെ എണ്ണം 1716 ആയി.വ്യാഴാഴ്ച രോഗം സ്ഥിരീകരിച്ചവരിൽ 69 പേർ വിദേശികളും 33 പേർ സ്വദേശികളുമാണ്. രോഗമുക്തരായവരുടെ എണ്ണം 307 ആയി ഉയർന്നിട്ടുണ്ട്.പുതിയ രോഗികളിൽ 71 പേരാണ് മസ്കത്ത് ഗവർണറേറ്റിൽ നിന്നുള്ളത്. ഇവിടെ മൊത്തം കോവിഡ് ബാധിതർ 1309 ആയി. രോഗമുക്തരുടെ എണ്ണം 156ൽ നിന്ന് 218 ആയി ഉയരുകയും ചെയ്തു. മരിച്ച എട്ടുപേരും മസ്കത്തിൽ ചികിത്സയിലിരുന്നവരാണ്. റുസ്താഖിൽ വൈറസ് ബാധിതരുടെ എണ്ണം 132 ആയി ഉയർന്നു. സോഹാറിൽ 75 ആയി വർധിക്കുകയും ചെയ്തു. സൂറിൽ ഒമ്പത് പേർക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചതായും ആരോഗ്യ മന്ത്രാലയം വ്യാഴാഴ്ച പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. മലയാളിയടക്കം എട്ടുപേർ മരണപ്പെട്ടത്.