ഒമാനിൽ 636 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.

മസ്കറ്റ് : ഒമാനിൽ വ്യാഴാഴ്​ച കോവിഡ് 19​ സ്​ഥിരീകരിച്ചത്​ 636 പേർക്ക്. ഇതിൽ 291 പേർ വിദേശികളാണ്​. ഇതാദ്യമായാണ്​ ഇത്രയധികം പേർക്ക്​ കോവിഡ്​ സ്​ഥിരീകരിക്കുന്നത്​. രാജ്യത്തെ മൊത്തം രോഗബാധിതർ 9009 ആയി. 2177 പേരാണ് ഇതിനോടകം ആശുപത്രി വിട്ടത്​. രണ്ട്​ മലയാളികളടക്കം 40 പേർ ഇതുവരെ മരണപ്പെട്ടു. 6792പേരാണ്​ നിലവിൽ അസുഖ ബാധിതരായിട്ടുള്ളത്​. പുതിയ രോഗികളിൽ 451പേരും മസ്​കത്ത്​ ഗവർണറേറ്റിൽ നിന്നുള്ളവരാണ്​. ഇതോടെ മസ്​കത്ത്​ ഗവർണറേറ്റിലെ കോവിഡ്​ ബാധിതർ 6758 ആയി. ഇവിടെ 1154 പേർക്ക്​ അസുഖം സുഖപ്പെട്ടു.