മനാമ : ബഹ്റൈനിൽ 6000 പേരിൽ നടത്തുന്ന കൊറോണ മരുന്ന് പരീക്ഷണത്തിൽ 3 ഐവൈസൈസി പ്രവർത്തകർ ഭാഗവക്കായി,ഐ വൈ സി സി പ്രവർത്തകരായ മൂസ കോട്ടക്കൽ,ഷാക്കിർ എന്നിവർ ആണ് ടെസ്റ്റിൽ പങ്കെടുത്തത്, മറ്റൊരു അംഗമായ സാദത്ത് കരിപ്പാക്കുളം ഞായറാഴ്ച ടെസ്റ്റിൽ പങ്കെടുക്കും.ബഹ്റിനിൽ നടക്കുന്ന കോവിഡ് വാക്സിൻ ക്ലിനിക്കൽ പരീക്ഷണത്തിന് തയാറായി കൂടുതൽ മലയാളികൾ രംഗത്തെത്തി . ചൈനയിലെ സിനോഫാം സി.എൻ.ബി.ജി എന്ന കമ്പനിവികസിപ്പിച്ച കോവിഡ് വാക്സിൻറെ മൂന്നാം ഘട്ട പരീക്ഷണം ആണ് ബഹ്റിനിൽ നടക്കുന്നത് .