കോവിഡ് ബാധിച്ചു മരണമടഞ്ഞു

By: Mujeeb Kalathil

ദമ്മാം : ഇടുക്കി രാമക്കല്‍മേട്ട് കല്ലാര്‍ പട്ടനം കോളനി പനവിളയില്‍ കോമളന്‍ കുട്ടപ്പന്‍ ദമാമില്‍ കോവിഡ് ബാധിച്ചു മരിച്ചു. 35 വര്‍ഷമായി പ്രവാസിയായ ഇദ്ദേഹം സ്വകാര്യ കമ്പനിയില്‍ മെയിന്റനന്‍സ് കോണ്‍ട്രാക്ട് ജോലി ചെയ്തു വരികയായിരുന്നു.
ഇടുക്കി രാമക്കല്‍മേട് ലിമോണ്‍ റിസോര്‍ട്‌സ് ഉടമകൂടിയായ ഇദ്ദേഹം ദമാമിലെ സാമൂഹിക രംഗത്തെ സജീവ സാന്നിധ്യവുമാണ്. മെഡിക്കല്‍ കോംപ്ലക്‌സ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം സംസ്‌ക്കരിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ സാമൂഹ്യ പ്രവര്‍ത്തകന്‍ നാസ് വക്കത്തിന്റെ നേതൃത്വത്തില്‍ പുരോഗമിക്കുന്നു