തൃശൂർ പള്ളം സ്വദേശി സലാലയിൽ കൊവിഡ് ബാധിച്ച് മരണമടഞ്ഞു

ഒമാൻ : തൃശൂർ വടക്കാഞ്ചേരിക്കടുത്ത് പള്ളം ആറ്റുപുറം സ്വദേശി ആറ്റുപുറത്ത് വീട്ടിൽ ഹൈദ്രു മകൻ സിദ്ദീഖ് (56) കൊവിഡ് ബാധിച്ച് സലാലയിൽ ഖാബൂസ് ആശുപത്രിയിൽ വെച്ച് മരണപ്പെട്ടു. ഒമാൻ സലാലക്കടുത്ത് തുംരിയത്തിൽ മുദായിൽ സൂപ്പർമാർക്കറ്റും ഹോട്ടലും നടത്തിവരികയായിരുന്നു മാതാവ്: നഫീസ. ഭാര്യ: ആമിന.മക്കൾ: ഷാഹിന, ഷമീമ. മരുമകൻ: ഫൈസൽ സഹോദരങ്ങൾ: കുഞ്ഞഹമ്മദ്, അബ്ബാസ്, സൈദലവി, ഹംസ, ഹുസൈൻ.