ബഹ്റൈൻ : സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ‘കോവിഷീൽഡ്’ എന്ന പേരിൽ ഇന്ത്യയിൽ നിർമ്മിച്ച കോവിഷീൽഡ് – അസ്ട്രാസെനെക കോവിഡ് -19 വാക്സിൻ വിതരണ ആവശ്യത്തിനായി ബഹ്റിനിൽ എത്തി .വാക്സിൻ എല്ലാ പൗരന്മാർക്കും താമസക്കാർക്കും ലഭ്യമാകുമെന്നു അധികൃതർ അറിയിച്ചു ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയും മായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ ഇന്ത്യ ഗവര്മെന്റിനു നന്ദി അറിയിച്ചു .ഇരു രാജ്യങ്ങളുടെയും അവരുടെ ജനങ്ങളുടെയും താൽപ്പര്യങ്ങൾ നിറവേറ്റിയ സഹകരണത്തിന് ഇന്ത്യയോട് നന്ദി അറിയിച്ചു, ഇതുവരെ വാക്സിനേഷൻ ലഭിച്ചിട്ടില്ലാത്ത എല്ലാ പൗരന്മാരോടും താമസക്കാരോടും വാക്സിനേഷനായി രജിസ്റ്റർ ചെയന്മെന്നും അധികൃതർ അറിയിച്ചു