മസ്കറ്റ്. തെക്കൻ ശർഖിയ ഗവർണറേറ്റിൽ ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (സി.പി.എ) നടത്തിയ പരിശോധനയിൽ ഒരു സ്ഥാപനത്തിൽ ഉപയോഗിച്ച ടയറുകൾ വിൽക്കുന്നതായി കണ്ടെത്തി. ഉപഭോക്താക്കളുടെ സുരക്ഷക്ക് ഭീഷണിയാകുംവിധം പ്രവർത്തിച്ച സ്ഥാപനത്തിനെതിരെ നടപടി സ്വീകരിച്ചതായി സി.പി.എ അധികൃതർ വ്യക്തമാക്കി. തെക്കൻ ശർഖിയ ഗവർണറേറ്റിലെ ഉപഭോക്തൃ സംരക്ഷണ വിഭാഗം നടത്തിയ പരിശോധനയിലാണ് നിയമലംഘനം കണ്ടെത്തിയത്. ജനങ്ങളുടെ ജീവൻ അപകടത്തിലാക്കുന്ന ഇത്തരം നിയമലംഘനങ്ങൾ കണ്ടെത്തുന്നതിന് വരും ദിവസങ്ങളിൽ പരിശോധന ശക്തമാക്കുമെന്ന് അധികൃതർ അറിയിച്ചു.