സി.പി.എം അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഈമാസം 21ന് മസ്കത്തില്‍

press1മസ്കത്ത്: സി.പി.എം അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഈമാസം 21ന് മസ്കത്തിലത്തെും. ഇന്ത്യന്‍ സോഷ്യല്‍ ക്ളബ് കേരളവിഭാഗത്തിന്‍െറ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ശ്രീനാരായണ ഗുരു അനുസ്മരണ പ്രഭാഷണം നിര്‍വഹിക്കാനാണ് അദ്ദേഹം എത്തുന്നത്.വെള്ളിയാഴ്ച വൈകുന്നേരം ആറുമണിക്ക് വാദി കബീര്‍ ക്രിസ്റ്റല്‍ സ്യൂട്ട്സ് ഹോട്ടലിലാണ് പ്രഭാഷണം നടക്കുകയെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സീതാറാം യെച്ചൂരി ആദ്യമായാണ് ഗള്‍ഫിലെ ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കുന്നത്.
ആധുനികകാലത്ത് ഏറെ പ്രസക്തമാണ് ഗുരുവിന്‍െറ സന്ദേശങ്ങളെന്നും അത് ജനങ്ങളില്‍ എത്തിക്കേണ്ടതിന്‍െറ ആവശ്യകത മനസ്സിലാക്കിയാണ് കേരളവിഭാഗം എല്ലാ വര്‍ഷവും അനുസ്മരണ പരിപാടി സംഘടിപ്പിക്കുന്നതെന്നും സംഘാടകര്‍ പറഞ്ഞു.
15 വര്‍ഷമായി നടത്തിവരുന്ന അനുസ്മരണ പ്രഭാഷണം ശ്രവിക്കാന്‍ മലയാളികള്‍ക്കുപുറമെ മറ്റു സംസ്ഥാനങ്ങളില്‍നിന്നുള്ളവരും എത്താറുണ്ട്. മുന്‍വര്‍ഷങ്ങളില്‍ സക്കറിയ, പ്രഫ. കെ.എന്‍. പണിക്കര്‍, ഡോ. രാജന്‍ ഗുരുക്കള്‍, കെ.ഇ.എന്‍, പോക്കര്‍ മാസ്റ്റര്‍, പി. രാജീവ്, കെ.ടി. ജലീല്‍, പ്രഫ. രവീന്ദ്രനാഥ്, ഡോ. ശിവദാസ്, എം.ആര്‍. രാഘവവാര്യര്‍, പ്രകാശ് കാരാട്ട് തുടങ്ങിയവരാണ് പ്രഭാഷണം നിര്‍വഹിച്ചിട്ടുള്ളത്.
ഈ വര്‍ഷം മറ്റു രാജ്യങ്ങളിലുള്ളവര്‍ക്കും പ്രഭാഷണം ശ്രവിക്കാന്‍ അവസരമൊരുക്കുന്നതിന്‍െറ ഭാഗമായി ലൈവ് സ്ട്രീമിങ് സംവിധാനം ഉണ്ടാകുമെന്നും സംഘാടകര്‍ അറിയിച്ചു.സ്വാഗതസംഘം ചെയര്‍മാന്‍ പി.എം. ജാബിര്‍, കണ്‍വീനര്‍ റജിലാല്‍, സന്തോഷ് കുമാര്‍, പ്രദീപ് മേനോന്‍, ജ്യോതി പൗലോസ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.