രാഹുൽ ഗാന്ധി ബഹ്‌റൈൻ ഭരണ നേതൃത്വവുമായി കൂടിക്കാഴ്ച നടത്തി

ബഹ്‌റൈൻ : ബഹറിനിൽ സദർശനത്തിനെത്തിയ   ഇന്ത്യൻ നാഷണൽ കോൺഗ്രസ്  പ്രസിഡന്റ് രാഹുൽ ഗാന്ധി  ബഹ്റൈൻ കിരീടാവകാശിയും  പ്രഥമ ഉപ പ്രധാനമന്ത്രിയുമായ  പ്രിൻസ്  സൽ മാൻ  ബിൻ ഹമദ് ബിൻ  ഇസ അൽ ഖലീഫ യുമായി കൂടിക്കാഴ്ച നടത്തി , ബഹ്റൈൻ-ഇന്ത്യ ഉഭയകക്ഷി ബന്ധത്തെക്കുറിച്ചു ഇരുവരും  ചർച്ച ചെയ്തു. ഇരുരാജ്യങ്ങളും തമ്മിലുള്ള വിവിധ  മേഖലയിലെ സഹകരണം സാധ്യമാക്കുന്നതിന് ശക്തമായ അടിത്തറ കെട്ടിപ്പടുക്കുന്നതിന്റെ പ്രാധാന്യവും കൂടിക്കാഴ്ചയിൽ  സംസാരിച്ചു  . മേഖലയിലെ ദീർഘകാലാ വികസനവും സാമ്പത്തിക സുരക്ഷയും ശക്തിപ്പെടുത്തുന്നതിന്റെ പ്രാധാന്യം.നൂതന തൊഴിൽ കമ്പോളം .യുവാക്കൾക്ക്  തൊഴിൽ അവസരങ്ങളും വർദ്ധിക്കുന്നതിന്റെ പ്രാധാന്യവും , ബഹ്റൈനും ഇന്ത്യയും തമ്മിലുള്ള  തമ്മിലുള്ള ഉഭയകക്ഷി സഹകരണത്തിനുള്ള അവസരങ്ങളും  കൂടികാഴ്ചയിൽ ചർച്ചാവിഷയമായി .ഇന്ത്യയും ബഹ്റൈനും തമ്മിലുള്ള നൂറ്റാണ്ടുകളായി നിലനിൽക്കുന്ന  ചരിത്രപരമായ  ബന്ധങ്ങൾ  ഇരുവരും കൂടിക്കാഴ്ചയിൽ സംസാരിച്ചു

കോൺഗ്രസ് അധ്യക്ഷൻ  രാഹുൽ ഗാന്ധി  ബഹ്‌റൈൻ  ഉപ പ്രധാനമന്ത്രി  ഷെയ്ഖ്  ഖാലിദ് ബിൻ അബ്ദുല്ല അൽ ഖലീഫ  യുമായി വിരുന്നു സൽക്കാരത്തിൽ നടന്ന കൂടിക്കാഴ്ച

കോൺഗ്രസ് അധ്യക്ഷൻ  രാഹുൽ  ഗാന്ധി  ബഹ്‌റൈൻ വിദേശ കാര്യാ മന്ത്രി  ഷെയ്ഖ് ഖാലിദ് ബിൻ അഹമ്മദ് അൽ ഖലീഫ യുമായി കൂടിക്കാഴ്ച നടത്തിയപ്പോൾ

\

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ബഹ് റിൻ രാജകുമാരൻ ഷെയ്ഖ് ഖാലിദ് ബിൻ ഹമദ് അൽ ഖലീഫയുമായി കൂടിക്കാഴ്ച നടത്തി.  അല് വാദി കൊട്ടാരത്തിലായിരുന്നു കൂടിക്കാഴ്ച. കായികരംഗത്ത് ഏറെ സംഭാവന നൽകിയിട്ടുള്ള  ഖാലിദ് രാജകുമാരനുമായി കായിക രംഗത്തെ വികസനത്തിനായി സഹകരിച്ച് പ്രവർത്തിക്കുന്നതുമായി ബന്ധപ്പെട്ട വിവിധ പദ്ധതികളെക്കുറിച്ച് ചർച്ച നടത്തി.