മനാമ : ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ യു.എസ് വിദേശകാര്യ സെക്രട്ടറി ആൻറണി ബ്ലിങ്കനുമായി കൂടിക്കാഴ്ച നടത്തി.അമേരിക്കൻ സന്ദർശനത്തിനെത്തിയ നടത്തുന്ന പ്രധാനമന്ത്രി ഇരുരാജ്യങ്ങളും തമ്മിൽ കഴിഞ്ഞ 75 വർഷമായി നിലനിൽക്കുന്ന ശക്തമായ നയതന്ത്ര ബന്ധവും വിവിധ മേഖലകളിലെ സഹകരണവും ഇരുരാജ്യങ്ങളിലെയും ജനതകൾക്ക് ഏറെ ഗുണം ചെയ്തതായി ചർച്ചയിൽ പറഞ്ഞു .മേഖലയുടെ ശാന്തിയും സമാധാവും ഉറപ്പാക്കുന്നതിന് അമേരിക്ക വഹിക്കുന്ന രാഷ്ട്രീയ, വ്യാപാര, സുരക്ഷാ, നിക്ഷേപ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുണ്ടാക്കിയ കരാറുകൾ മേഖലയിലെയും അന്താരാഷ്ട്ര തലത്തിലെയും വിവിധ വിഷയങ്ങളും അവയിൽ സ്വീകരിച്ചുകൊണ്ടിരിക്കുന്ന നിലപാടുകളും കൂടിക്കാഴ്ചയിൽ ചർച്ചയായി. നിരവധി ഉന്നത ഉദ്യോഗസ്ഥരും ചർച്ചയിൽ പങ്കെടുത്തു.