ബഹ്‌റൈൻ : അധികൃതർ നൽകുന്ന തൊഴിൽ നിർദേശങ്ങൾ അവഗണിക്കുന്ന നിർമാണ പ്രവർത്തങ്ങൾക്കും എഞ്ചിനീയറിംഗ് സ്ഥാപനകൾക്കെതിരെയും നടപടി സ്വീകരിക്കുവാൻ കൗൺസിൽ ഫോർ റെഗുലേറ്റിങ് ദി പ്രാക്ടീസ് ഒാഫ് എൻജിനിയറിങ് പ്രൊഫഷൻസ് നിർദേശം നൽകി , ഇത്തരം ലംഘനങ്ങൾ പിടികൂടുവാനായി പ്രത്യേക സമിതിക്കും രൂപം നൽകി , ഇവർ നിർമ്മാണ മേഖലകളിൽ പരിശോധന നടത്തും , അക്രഡിറ്റേഷൻ ,പ്ലാൻസ് ,സ്പെഷ്യൽ പെർമിഷൻ ,പാലിക്കേണ്ട വ്യവസ്ഥകൾ എന്നിവ പരിശോധന വേളയിൽ ടാസ്ക് ഫോഴ്സ് പരിശോധിക്കും , വിവിധ പ്രൊജക്റ്റുകളിൽ ലൈസൻസ് ഇല്ലാത്ത എൻജിനിയർമാർ ജോലി ചെയ്യുന്നതും സി.ആർ.പി.ഇ.പിയിൽ രജിസ്റ്റർ ചെയ്യാത്ത എൻജിനിയറിങ് സ്ഥാപനങ്ങൾ ജോലികൾ ഏറ്റെടുക്കുന്നതും തേഡ് പാർട്ടി കൺസൾട്ടൻറുമാരെ നിയമിക്കുന്നതും നിലവിൽ നിയമലംഘനമായി കണക്കാക്കും. ഇത് പ്രവാസികൾക്കും സ്വദേശികൾക്കും ബാധകമാണ്. ബഹ്റൈനിലെ സ്വകാര്യ മേഖലയിൽ രണ്ടായിരത്തി പതിനാറിലെ കണക്കനുസരിച്ച് ആയിരത്തി എണ്ണൂറോളം ലൈസൻസ് ഉള്ള എൻജിനിയർമാരാണുള്ളത്. ഇതിൽ എഴുപത്തി ഒന്ന് ശതമാനവും പ്രവാസികളാണ്.