ബഹ്റൈൻ : കസ്റ്റംസ് അഫയേഴ്സും തംകീനും കസ്റ്റംസ് ക്ലിയറൻസിൽ സ്ത്രീകൾക്ക് പരിശീലനം നൽകാനുള്ള കരാറിൽ ഒപ്പുവച്ചു. കസ്റ്റംസ് പ്രസിഡന്റ് ഷെയ്ഖ് അഹമ്മദ് ബിൻ ഹമദ് അൽ ഖലീഫ, തംകീൻ സിഇഒ മഹാ മൊഫീസ് എന്നിവർ ഒപ്പുവച്ചു.തൊഴിലാളികളുടെ, പ്രത്യേകിച്ച് സ്ത്രീകളുടെ കഴിവുകൾ വർധിപ്പിക്കുന്നതിനും കമ്മ്യൂണിറ്റി പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനും കസ്റ്റംസ് അഫയേഴ്സിന്റെ ശ്രമങ്ങൾ കാരണമാകുമെന്ന് കസ്റ്റംസ് പ്രസിഡന്റ് പറഞ്ഞു . അതേസമയം, കസ്റ്റംസ് സേവനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഈ പങ്കാളിത്തത്തിന് തംകീൻ സിഇഒ നന്ദി അറിയിച്ചു. കസ്റ്റംസ് ക്ലിയറൻസിൽ ബഹ്റൈൻ വനിതകളെ ലൈസൻസുള്ള കസ്റ്റംസ് ക്ലിയറൻസ് ഏജന്റുമാരായി പരിശീലിപ്പിക്കുന്നതിനെ പിന്തുണയ്ക്കുകയാണ് കരാർ വഴി ലക്ഷ്യമിടുന്നത്.