”അസ്-ന” ചുഴലി കൊടുങ്കാറ്റായി രൂപപ്പെട്ടു

ഒമാൻ : ന്യൂനമർദം ശക്തി പ്രാപിച്ചു.. ”അസ്-ന” എന്ന ചുഴലി കൊടുങ്കാറ്റായി രൂപപ്പെട്ടു .. മുന്നറിയിപ്പുകളുമായി ഒമാൻ ദേ​ശീ​യ ദു​ര​ന്ത മു​ന്ന​റി​യി​പ്പ് കേ​ന്ദ്രം … ‘അസ്-ന’ പേര് നിർദേശിച്ചത് പാക്കിസ്ഥാൻ .ഇന്ത്യൻ ഉപഭൂഖണ്ഡത്തിൻ്റെ വടക്കുപടിഞ്ഞാറായി ഗുജറാത്ത് തീരത്തിന് മുകളിലായി കേന്ദ്രീകരിച്ചിരിക്കുന്ന വായു ന്യൂനമർദം വടക്കുകിഴക്കൻ അറബിക്കടലിലേക്ക് പടിഞ്ഞാറോട്ട് നീങ്ങി ”അസ്-ന” എന്ന ചുഴലി കൊടുങ്കാറ്റായി മാറിയെന്ന് ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി സ്ഥിരീകരിച്ചു .. പുതിയ അറിയിപ്പ് അനുസരിച്ച് ഒമാൻ തീരത്ത് നിന്ന് 920 കി.മീ അകലെയാണ് ഇതിന്റെ സ്ഥാനം .സെപ്റ്റംബർ 1,2 , [ഞായർ, തിങ്കൾ] തീയതികളിൽ ഒമാൻ്റെ തീരങ്ങളിൽ കടൽ പ്രഷുബ്ധമാകുമെന്നും വൻ തിരമാലകൾ ഉയരുമെന്നും അതിനാൽ തന്നെ കടലിൽ പോകുന്നതും ഒഴിവാകാണാമെന്നും ഒമാൻ ദേ​ശീ​യ ദു​ര​ന്ത മു​ന്ന​റി​യി​പ്പ് കേ​ന്ദ്രം അ​റി​യി​ച്ചു..പ്രദേശത്തെ ഉഷ്ണമേഖലാ ചുഴലിക്കാറ്റുകൾക്ക് പേരിടുന്നതിനുള്ള സ്റ്റാൻഡേർഡ് പ്രോട്ടോക്കോളിൻ്റെ ഭാഗമായാണ് പാകിസ്ഥാൻ ‘അസ്-ന’ എന്ന പേര് ചുഴലി കൊടുങ്കാറ്റിനു നൽകിയിരിക്കുന്നത്.