ദല്ല എഫ് സി പ്രദർശന മത്സരവും പ്രവചന മത്സരവും സംഘടിപ്പിച്ചു.

By : Mujeeb Kalathil

ദമാം : യൂറോ കപ്പ്കോപ്പ അമേരിക്ക ചാമ്പ്യൻഷിപ്പിനോട് അനുബന്ധിച്ചു ദല്ല എഫ് സി  പ്രദർശന മത്സരവും  പ്രവചന മത്സര വിജയികൾക്കുള്ള സമ്മാനദാനവും സംഘടിപ്പിച്ചു. ആവേശകരമായ പ്രദർശന മത്സരത്തിൽ അർജന്റീന ഫാൻസിന്റെ നേതൃത്വത്തിലുള്ള ടീം ഒന്നിനെതിരെ നാലു ഗോളുകൾക്ക് ബ്രസീൽ ഫാൻസ്‌ ടീമിനെ പരാജയപ്പെടുത്തി. കളിയിൽ അർജന്റീന ഫാൻസ് ടീമിന്റെ 3 ഗോളുകൾ നേടിയ മനോജിനെ മാൻ ഓഫ് ദി മാചായി തെരഞ്ഞെടുത്തു. യൂറോ കപ്പ് കോപ്പ അമേരിക്ക മത്സരങ്ങളിൽ കൃത്യമായ പ്രവചനങ്ങൾ നടത്തിയ മുനീറിന് സ്മാർട്ട് ഫോൺ സമ്മാനിച്ചു. ചടങ്ങിൽ ഡിഫ പ്രസിണ്ടന്റ് മുജീബ് കളത്തിൽ മുഖ്യാഥിതിയായിരുന്നു. ദല്ല എഫ് സി  പ്രസിണ്ടന്റ് ജബ്ബാർ അറക്കൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി ഷിബിലി ആലിക്കൽ സ്വാഗതവും ട്രഷറർ സുനിൽ കെ എ നന്ദിയും പറഞ്ഞു. ടീം മാനേജർ സദർ കോങ്ങാട് ദല്ല എഫ് സി ഭാരവാഹികളായ ശരീഫ് ആനമങ്ങാട്ജിതിൻ മാത്തൻറംഷാദ്നൗഫൽമുസമ്മിൽഇംതിയാസ് എന്നിവർ പരിപാടികൾക്ക് നേത്രത്വം നൽകി.