
കുടിവെള്ള വിതരണവുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലയിലെ പതിനാറ് നിയോജക മണ്ഡലങ്ങളിലും ഈ പദ്ധതിയുടെ ഭാഗമായി വിവിധങ്ങളായ പദ്ധതികൾ സൗജന്യമായിപൂർത്തീകരിക്കപ്പെടുകയാണ്.
രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശങ്ങളെ മുൻനിർത്തി സൗജന്യ കുടിവെള്ള പദ്ധതികളുടെ പൂർത്തീകരണം, കിണർ നിർമ്മാണം, കുഴൽ കിണർ പൂർത്തീകരണം, ശോചനീയാവസ്ഥയിൽ നടന്ന് കൊണ്ടിരിക്കുന്ന വിവിധ കുടിവെള്ള പദ്ധതികളുടെ പുനരുദ്ധാരണം, പമ്പ്സെറ്റ് വിതരണം, പൈപ്പ് ലൈൻ പുനരുദ്ധാരണം, പൈപ്പ് ലൈൻ പൂർത്തീകരണം, മലപ്പുറം ജില്ലയിലെ വിവിധ പ്രദേശങ്ങളിലെ സി.എച് സെൻ്ററുകൾ, ശിഹാബ് തങ്ങൾ ഡയാലിസിസ് സെൻ്ററുകൾ, ശിഹാബ് തങ്ങൾ ചാരിറ്റബിൾ ട്രസ്റ്റ്, വിവിധ ആതുരാലയങ്ങൾ, ജന സേവന കേന്ദ്രങ്ങൾ, തുടങ്ങിയിടങ്ങളിൽ വാട്ടർ കൂളറുകളുടെ പൂർത്തീകരണം തുടങ്ങിയ വിവിധ പ്രവർത്തനങ്ങൾ ഈ ബ്രഹത് പദ്ധതിയുടെ ഭാഗമായി നടക്കും. . ജില്ലാ കെഎംസിസി സെക്രട്ടറി ഇഖ്‌ബാൽ ആനമങ്ങാടിന് പെരിന്തൽമണ്ണ മണ്ഡലത്തിനുള്ള വിഹിതം കൈമാറിയാണ് തങ്ങൾ ഉത്ഘാടനം നിർവ്വഹിച്ചത്.
ദമ്മാം മലപ്പുറം ജില്ലാ കെ.എം.സി.സി പ്രസിഡന്റ് കെ.പി ഹുസൈന്‍ അധ്യക്ഷത വഹിച്ചു. അബ്ദുസമദ് പൂക്കോട്ടൂര്‍ മുഖ്യപ്രഭാഷണം നടത്തി. സൗദി കെഎംസിസി നാഷണൽ കമ്മിറ്റി നേതാക്കളായ എ.പി. ഇബ്രാഹീം മുഹമ്മദ്, ഖാദര്‍ ചെങ്കള തുടങ്ങിയവരും ടി.പി.എം.ബഷീർ, എ.പി. ഉണ്ണികൃഷ്ണന്‍, എ.എം കുട്ടി മൗലവി, പി.കെ അസ്‌ലു, ആലികുട്ടി ഒളവട്ടൂര്‍,സലീമ ടീച്ചര്‍, ഹസീന ഫസല്‍, റവാസ് ആട്ടീരി, ശംസു പുള്ളാട്ട്, ബഷീര്‍ മൂന്നിയൂര്‍, ഹഖ് തിരൂരങ്ങാടി, വി.പി മുസ്തഫ, മഹമൂദ് പൂക്കാട് എന്നിവരും പ്രസംഗിച്ചു.
പീടി റസാഖ് ,മുഹമ്മദ് കുട്ടി തീരുർ, മായിൻ ഹാജി, സമദ് വേങ്ങര, സക്കരിയ്യ കക്കാടം പുറം, മനാഫ് പി.പി.താനൂർ ,പൂക്കോയ തങ്ങൾ തിരൂർ,റിയാസ് മമ്പാട് ,മുഹമ്മദ് അലി മാസ്റ്റർ നിലമ്പുർ,അഷ്‌റഫ് തിരുരങ്ങാടി,സലാം താനാളൂർ,അലവി മഞ്ചേരി,മുഷ്താഖ് കൂട്ടിലങ്ങാടി,നൗഫൽ കോഴിച്ചെന, എന്നീ നേതാക്കൾ വിവിധ മണ്ഡലങ്ങൾക്കുള്ള ഫണ്ട് കൈമാറി. മാസ്റ്റർ നാജിം ഇഖ്ബാലിന്റെ ഖിറാഅത്തോടെ ആരംഭിച്ച പരിപാടിക്ക് ജില്ലാ കെഎംസിസി ട്രഷറർ ജൗഹർ കുനിയിൽ സ്വാഗതവും, വൈസ് പ്രസിഡണ്ട് മുഹമ്മദ് അലി കോട്ടക്കൽ നന്ദിയും പറഞ്ഞു.