ദമാം മീഡീയ ഫോറം ഡെസേര്‍ട്ട് ക്യാമ്പ് സംഘടിപ്പിച്ചു.

ദമാം: പരസ്‌പര സ്നേഹത്തിന്റെയും സൗഹ്യദത്തിന്റെയും കുളിർമയിൽ ഈ വർഷത്തെ ശീതകാലത്തെ വരവേറ്റ് ദമാമിലെ മലയാളി മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ദമാം മീഡീയ ഫോറം അംഗങ്ങള്‍ കുടുംബത്തോടോപ്പം മരുഭൂമിയില്‍ ഒത്ത്കൂടി. വ്യത്യസ്തതകൾ നിറഞ്ഞ പരിപാടികളും ഫുട്ബോള്‍ മല്‍സരവും ഒരുക്കി കേമ്പ് പങ്കെടുത്തവർക്കെല്ലാം അവിസ്മരണീയമായി മാറി. പൂർവ്വകാലങ്ങളെ അയവിറക്കിയുള്ള പരിചയപ്പെടൽ പരിപാടി ഏറെ ശ്രദ്ധേയമായി. കഴിഞ്ഞ വര്‍ഷം മീഡീയ ഫോറത്തിന്‍റെ ഭാരവാഹിത്വം വഹിച്ച് പ്രസംസനീയമായ പ്രവർത്തങ്ങൾ നിർവ്വഹിച്ച സാജിദ് ആറാട്ടുപ്പുഴ, സിറാജ് വെഞ്ഞാറാംമൂട്, മുജീബ് കളത്തില്‍, ലുക്മാന്‍ വിളത്തൂര്‍, റഫീക് ചെമ്പോത്തറ എന്നിവര്‍ക്കുള്ള മീഡിയ ഫോറത്തിന്‍റെ ഉപഹാരങ്ങള്‍ രക്ഷാധികാരി ഹബീബ് ഏലംകുളം സമ്മാനിച്ചു. മീഡിയ ഫോറം പ്രസിഡന്‍റ് മുജീബ് കളത്തില്‍ അധ്യക്ഷനായിരുന്നു. ജന: സെക്രട്ടറി സുബൈർ ഉദിനൂർ സ്വാഗതവും  ട്രഷറര്‍ നൗശാദ് ഇരിക്കൂർ നന്ദിയും പറഞ്ഞു. അഷ്‌റഫ് ആളത്ത്, പ്രവീൺ വല്ലത്ത്, സാജിദ് ആറാട്ടുപ്പുഴ, സിറാജ് വെഞ്ഞാറാംമൂട്,  ലുക്മാന്‍ വിളത്തൂര്‍, റഫീക് ചെമ്പോത്തറ എന്നിവർ പരിപാടിയിൽ സംബന്ധിച്ചു. പങ്കെടുത്തവർക്കെല്ലാം മീഡിയ ഫോറത്തിന്റെ ഉപഹാരങ്ങൾ സമ്മാനിച്ചു.