ദമ്മാം : സൗദ്യ അറേബ്യയിലെ ദമ്മാം കേന്ദ്രികരിച്ച് പ്രവർത്തിക്കുന്ന സംഘടനയായ പാലക്കാട് പ്രവാസി കൂട്ടായ്‌മ കുടുംബത്തിലെ കുട്ടികളെ അനുമോദിച്ചു.
പാലക്കാട് പട്ടാണി തെരുവിലുളള സുബേദാ ഷെരീഫ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടിയിലാണ് 2020- 21 അധ്യയന വർഷത്തിൽ പത്താം ക്ലാസിലും പ്ലസ് ടുവിലും മികച്ച വിജയം നേടിയ തങ്ങളുടെ കൂട്ടായ്മയിലെ അംഗങ്ങളുടെ മക്കളെ കണ്ടെത്തി മെമെന്റോ നൽകി അനുമോദിച്ചത്.
ചെയർമാൻ റിയാസ് പറളിയുടെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിന് ഖിദ്ർ മുഹമ്മദ് മണ്ണൂർ സ്വാഗതം പറഞ്ഞു. പറളി ഹയർ സെക്കന്ററി സ്കൂൾ കായിക അധ്യാപകൻ മനോജ് മാസ്റ്റർ ഉദ്ഘാടനം ചെയ്യുകയും ചെയ്തു. സമ്മാനാർഹരായ സലിം പി എ, നെഷ്ഹ മോൾ, ഷാന ഫർസാൻ, ലയ ആർ, ഫർഹാന പി ബി, റയ്യാൻ പി എച്, മുഹമ്മദ് ഹാഫിസ് പി എന്നീ വിദ്യാർത്ഥികൾക്ക് മനോജ് മാസ്റ്റർ, ഖിദ്ർ മുഹമ്മദ്, അൻഷാദ് അസീസ്, ഷരീഫ് ഒതുങ്ങോട്, യൂസഫ് തൊട്ടാശേരി , കുമാർ മമ്പറം, ഷംസുദീൻ പട്ടാണിതെരുവ്, ഉമ്മർ മൂളോട് , സലാം ഒതുങ്ങോട്, സലിം ഒതുങ്ങോട്, നിയാസ് കല്ലിങ്ങൽ, അസ്‌ക്കർ അലി എന്നിവർ ചേർന്ന് മോമെന്റൊയും ക്യാഷ് അവർഡും നൽകി ആദരിച്ചു. ഇതേ ചടങ്ങിൽ വെച്ചുതന്നെ ആലത്തൂർ സെൻട്രൽ സ്കൂളിൽ നിന്നും ഇസ്ലാമിക് ചരിത്ര ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടി വിജയിച്ച മുഹമ്മദ് അൽഫാസിനുള്ള മോമെന്റൊയും ക്യാഷ് അവാർഡും കൈമാറുകയും ചെയ്തു. ശിഹാബ് അൽഹുർ, സഹൽ, തമീം അൻവർ സാദിഖ്, സ്വലാഹ് ഷംസുദീൻ എന്നിവർ നേതൃത്വം നൽകിയ പരിപാടിക്ക് അഷറഫ് പിരായിരി നന്ദിയും പറഞ്ഞു.