മനാമ :അന്താരാഷ്ട്ര അധ്യാപക ദിനത്തോടനുബന്ധിച്ച് ബഹ്റൈൻ പലസ്തീൻ എംബസിയുമായി സഹകരിച്ച് ദാർ അൽ-ഷിഫ മെഡിക്കൽ സെന്റർ വിരമിച്ച അധ്യാപകർക്ക് ടീച്ചേർസ് കാർഡ് നൽകി ആദരിച്ചു. ബഹ്റൈൻ പലസ്തീൻ അംബാസിഡർ താഹ അബ്ദെൽ ഖാദിരി ചടങ്ങ് ഉദ്ഘാടനം ചെയ്തു.അധ്യാപകർക്കും അവരുടെ കുടുംബാംഗങ്ങൾക്കും ഒരുപോലെ ഉപയോഗപ്രദമാകുന്ന കാർഡിൽ അധ്യാപകർക്ക് ആദ്യ കൺസൾട്ടേഷൻ സൗജന്യവും തുടർന്നുള്ള കൺസൾട്ടേഷൻ 50% ഇളവും, കുടുംബത്തിന് കൺസൾട്ടേഷൻ, ലബോറട്ടറി,റേഡിയോളജി, ദന്ത ചികിത്സ, ഫിസിയോതെറാപ്പി എന്നിവയിൽ പ്രത്യേക ഇളവുകളും ലഭ്യമാണ്.