ബഹ്‌റനിൽ ദാർ അൽ ഷിഫാ മെഡിക്കൽ സെന്റർ പ്രവർത്തനം ആരംഭിച്ചു

unnamed-6 ബഹ്‌റൈൻ : അറബ് ഗൾഫ് പ്രോപ്പർട്ടി ഇൻവെസ്റ്റ് മെന്റിൻറെ ദാറുൽ ഷിഫ മെഡിക്കൽ കോർപ്പറേഷന്റെ പ്രധാന സംരംഭമായ പുതിയ മെഡിക്കൽ സെന്റർ കഴിഞ്ഞ ദിവസം പ്രവർത്തനമാരംഭിച്ചു. ഹിദ്ദിൽ പ്രവർത്തനം ആരംഭിച്ചിരിക്കുന്ന മെഡിക്കൽ സെൻറ്റ റിൻറ്റെ ഉൽഘാടനം കേരളാ വഖഫ് ബോർഡ് ചെയർമാൻ റഷീദലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു. മുൻ എം.എൽ.എയും മുസ്ലിംലീഗ് നേതാവുമായ അബ്ദുൾ റഹ്‌മാൻ രണ്ടത്താണി ചടങ്ങിൽ മുഖ്യാതിഥി ആയിരുന്നു. ചടങ്ങിൽ അറബ് ഗൾഫ് പ്രോപ്പർട്ടി കന്പനിയുടെ ജനറൽ മാനേജർ ആദിൽ, ഹിദ്ദ് ചാരിറ്റി പ്രതിനിധി റംസി ഗലാലീഫ്, സ്പാക് ചെയർമാൻ പി. ഉണ്ണികൃഷ്ണൻ, ദാർ അൽ ഷിഫാ മെഡിക്കൽ സെന്റർ ഡയറക്ടർ മുഹമ്മദ് അലി കരുവാൻതൊടി, ജനറൽ മാനേജർ അഹമ്മദ് ഷമീർ, ഫിനാൻസ് ഡയറക്ടർ റനീൻ മുഹമ്മദലി, മാർക്കറ്റിംഗ് മാനേജർ റജുൽ മുഹമ്മദലി മറ്റു മെഡിക്കൽ സെന്റർ ജീവനക്കാരും ചടങ്ങിൽ പങ്കെടുത്തു , പതിനായിരം ചതുരശ്ര അടി വിസ്തീർണമുള്ള മെഡിക്കൽ സെന്ററിൽ മെഡിക്കൽ സേവന രംഗത്തെ വിവിധ വിഭാഗങ്ങൾ സജീകരിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു, ഹിദ്ദ് ലുലുവിനു സമീപം പ്രവർത്തനം ആരംഭിച്ചിരിക്കുന്ന മെഡിക്കൽ സെൻറ്റ റിൽ ഉദ്ഘാടനം പ്രമാണിച്ച് മുപ്പതു ദിവസത്തേക്ക് സൗജന്യ കൺസൾട്ടേഷൻ ഉണ്ടായിരിക്കുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് (16161616.)ഇ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്

unnamed-7