ദാർ അൽഷിഫ മെഡിക്കൽ സെൻറ്റർ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

മനാമ : ബഹ്‌റൈനിലെ പ്രമുഖ സ്വകാര്യ മെഡിക്കൽ സെൻറ്റർ ദാർ അൽ ഷിഫാ മെഡിക്കൽ സെന്റർ ശ്രീലങ്കൻ യുണൈറ്റഡ് കൾച്ചറൽ സൊസൈറ്റിയുമായി ചേർന്ന് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു . രക്തപരിശോധനകളും, ഡോക്ടർ കൺസൾട്ടേഷൻ, ദന്ത പരിശോധന തുടങ്ങിയ സേവനങ്ങളും ക്യാമ്പിൽ പങ്കെടുത്തവർക്ക് ലോയൽറ്റി കാർഡുകളും വിതരണം ചെയ്തു. ഇന്ത്യൻ ലേഡീസ് അസോസിയേഷൻ പ്രസിഡന്റ് ശാരദ അജിത്ത് ക്യാമ്പിൽ വിശിഷ്ട അഥിതി ആയിരുന്നു.നിരവധി പേര് മെഡിക്കൽ ക്യാമ്പിൽ പങ്കെടുത്തു .