ദാറുൽ ഈമാൻ കേരള മദ്രസകൾ വെള്ളിയാഴ്ച തുറക്കും

മനാമ: ദാറുൽ ഈമാൻ കേരള മദ്രസകൾ സമ്മർ വെക്കേഷന് ശേഷം വെള്ളിയാഴ്ച പുനരാരംഭിക്കുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഇസ്‌ലാമിക ആദർശ പഠനവും ധാർമികശിക്ഷണവും നൽകുന്നതും കേരള മദ്റസ എഡ്യൂക്കേഷൻ ബോർഡിന്റെ ഏകീകൃത സിലബസും പൊതുപരീക്ഷ, പ്രത്യേകം പരിശീലനം നേടിയ പരിചയസമ്പന്നരായ അധ്യാപകർ, ഖുർആൻ, ഹദീസ്, ഇസ്‌ലാമിക ചരിത്രം തുടങ്ങിയ അടിസ്ഥാന വിഷയങ്ങളുടെയും നിത്യജീവിതത്തിലെ ആരാധനാകർമങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും പരിശീലനം, മലയാളം, അറബി ഭാഷാപഠനത്തിന് പ്രത്യേക പ്രാധാന്യം, കലാവൈജ്ഞാനിക കഴിവുകൾ പരിപോഷിപ്പിക്കുന്ന മത്സരങ്ങൾ, ഖുർആൻ പാരായണ-മനഃപാഠ മത്സരങ്ങൾ, പൊതുപരീക്ഷ വിജയികൾക്കുള്ള അനുമോദനങ്ങൾ, ബഹ്റൈന്റെ എല്ലാ ഭാഗത്തു നിന്നും വാഹനസൗകര്യം, സൗകര്യപ്രദമായ കാമ്പസുകൾ എന്നിവ ദാറുൽ ഈമാൻ കേരള മദ്രസയുടെ പ്രത്യേകതകളാണ്. മനാമ കാമ്പസ് പഴയ ഇബ്‌നുൽ ഹൈതം സ്‌കൂളിലും, റിഫ കാമ്പസ് വെസ്റ്റ് റിഫ ദിശ സെന്ററിലുമാണ് പ്രവർത്തിക്കുന്നത്. നാല് വയസ്സ് മുതലുള്ള കുട്ടികൾക്ക് പ്രവേശനം നൽകുന്നു. കൂടുതൽ വിവരങ്ങൾക്ക്: 3557 3996 (മനാമ), 3980 0324 (റിഫ) എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.