ബഹ്‌റൈൻ : അറബ് ഗൾഫ് പ്രോപ്പർട്ടി ഇൻവെസ്റ്റ് മെന്റിൻറെ ദാറുൽ ഷിഫ മെഡിക്കൽ കോർപ്പറേഷന്റെ പ്രധാന സംരംഭമായ ദാറുൽ ഷിഫ മെഡിക്കൽ സെന്റർ ഉടൻ പ്രവർത്തനമാരംഭിക്കുമെന്ന് അധികൃതർ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ആധുനിക സൗകര്യങ്ങളുമായി ഹിദ്ദിൽ തുടങ്ങുന്ന ഈ മെഡിക്കൽ സെന്ററിന്റെ ഉദ്ഘാടനം ഡിസംബർ പതിനാറിന് നടക്കും. പതിനായിരം ചതുരശ്ര അടി വിസ്തീർണമുള്ള മെഡിക്കൽ സെന്ററിൽ എല്ലാ സൗകര്യങ്ങളും ഏർപ്പെടുത്തും. ഇൻ്റേണൽ മെഡിസിൻ, ഗൈനക്കോളജി, പീഡിയാട്രിക്സ്, ഓർത്തോ, ഡെന്റൽ, ജനറൽ സർജറി, ഇ.എൻ.ടി, കോസ്മെറ്റിക്സ് ആന്റ് ഡെർമറ്റോളജി തുടങ്ങിയ വിവിധ വിഭാഗങ്ങൾ സജീകരിക്കുമെന്നും അധികൃതർ അറിയിച്ചു . മാനേജിംഗ് ഡയറക്ടർ മുഹമ്മദലി കരുവന്തൊടി, ജനറൽ മാനേജർ അഹമ്മദ് ഷമീർ, ഫിനാൻസ് ഡയറക്ടർ റനീൻ മുഹമ്മദലി, മാർക്കറ്റിംഗ് മാനേജർ റജുൽ മുഹമ്മദലി എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.