മനാമ: ഡേവിഡ് മെമ്മോറിയൽ എവറോളിംഗ് ട്രോഫിക്ക് വേണ്ടിയുള്ള നാടൻ പന്തുകളി മത്സരങ്ങൾക്ക് തുടക്കമായി. ശ്രീ, എബ്രഹാം ജോൺ (മുൻ ഇന്ത്യൻ സ്കൂൾ ചെയർമാൻ) ശ്രീ, മോനി ഒടിക്കണ്ടതിൽ (കെ.എൻ.ബി.എ അഡ്വൈസറി മെമ്പർ) മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു. രഞ്ജിത്ത് കുരുവിള (ചെയർമാൻ), മോബി കുര്യാക്കോസ് (പ്രസിഡന്റ്), രൂപേഷ് (സെക്രട്ടറി) എന്നിവർ സന്നിഹിതരായിരുന്നു. ഷിജോ തോമസ് നിയന്ത്രിക്കുന്ന ആദ്യ ലീഗ് മത്സരത്തിൽ ചിങ്ങവനം, ഏറ്റുമാനൂർ ടീം വിജയികളായി ഒരുമാസം നീണ്ടുനിൽക്കുന്ന നാടൻ പന്തുകളിൽ മത്സരത്തിൽ കണ്ണൂർ, ഏറ്റുമാനൂർ, ചിങ്ങവനം, ചങ്ങനാശേരി എന്നി ടീമുകൾ മത്സരിക്കുന്നു. അതിവാശിയേറിയ മത്സരം കാണുവാൻ എല്ലാ കായിക പ്രേമികളെയും കാനു ഗാർഡനു സമീപമുള്ള കെ.എൻ.ബി.എ മൈതാനത്തേക്ക് സ്വാഗതം ചെയ്യുന്നു.
കോട്ടയം നിവാസികളുടെ കായിക വിനോദമായ നാടൻപന്തുകളി കേരളത്തിലെ എല്ലാ ജില്ലക്കാർക്കും പരിചയപ്പെടുത്തുന്നതിനും പരിശീലിപ്പിക്കുന്നതിനുമായി രഞ്ജിത്ത് കുരുവിള: 3734 5011, മോബി കുര്യാക്കോസ്: 3337 1095, രൂപേഷ്: 3436 5423 ബിബിൻ വർഗീസ്സ്: 3436 6516 എന്നിവരുമായി ബന്ധപ്പെടാം .