ദയ ഹെൽത്ത് &റീഹാബിലിറ്റേഷൻ (DCHR) ബഹ്‌റൈൻ കൺവെൻഷൻ

ബഹ്‌റൈൻ : വേളം ഗ്രാമപ്പഞ്ചായത്തിലെ കാക്കുനി കേന്ദ്രീകരിച്ചു 2013 മുതൽ ഭിന്നശേഷി മേഖലയിലും ആതുര മേഖലയിലും അനല്പമായ സംഭവനകളർപ്പിച്ചു വളരെനല്ല നിലയിൽ പ്രവർത്തിച്ചു വരുന്ന റിഹാബിലിറ്റേഷൻ സെന്റർ ആണ് ദയ ഹെൽത്ത് &റീഹാബിലിറ്റേഷൻ അഥവാ (DCHR).ശാരീരിക മാനസിക പരിമിതികൾഅനുഭവിക്കുന്ന ഭിന്നശേഷിക്കാർക് ആധുനിക സംവിധാനത്തോടെ ശാസ്ത്രീയമായി ഇടപെടുന്ന വിദ്യാഭ്യാസം ,ചികിത്സ ,തെറാപ്പികൾ മറ്റു അനുബന്ധ സേവനങ്ങൾ DCHR കാക്കുനിയിൽ നൽകി വരുന്നു.ദയയുടെ പ്രവർത്തനങ്ങൾ വിപുലപ്പെടുത്തി കൂടുതൽ മികവുറ്റതാക്കി മാറ്റുന്നതിന്റെ ഭാഗമായി ബഹു വിധ സൗകര്യങ്ങളോടെ ദയയുടെ പുതിയ ബില്ഡിങ്ങിന്റെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കുന്നതിലേക്ക് അടുത്തിരിക്കുകയാണ്.
സ്ഥലമെടുപ്പ്,റീഹാബിലിറ്റേഷൻ എക്യുപ്മെന്റ് തുടങ്ങിയവക്കായി ഒന്നേകാൽ കോടി രൂപയോളം ആവശ്യമായി വരും.നിലവിൽ ദയയുടെ ദൈനനംദിന പ്രവർത്തനങ്ങൾക്കായി വലിയ സാമ്പത്തിക ബാധ്യതയാണ് മുന്നിലുള്ളത് .ഈ സാഹചര്യത്തിൽ ഭീമമായ സാമ്പത്തിക സമാഹരണം ദയയുടെ പ്രവർത്തനങ്ങൾക്ക്‌ അത്യാവശ്യമായ ഘട്ടത്തിലാണ് പ്രവാസി സുഹൃത്തുക്കളുടെ അകമഴിഞ്ഞ സഹായ സഹകരണങ്ങൾ ആവശ്യപ്പെടാനും ദയയുടെ പ്രവർത്തനങ്ങളിൽ കൂടെ നിർത്താനും ഉദ്ദേശിച്ചു കൊണ്ട് ദയ പ്രധിനിധികളുടെ വിദേശ സന്ദർശന പര്യടനം ബഹ്‌റൈനിൽഎത്തിയിട്ടുള്ളത്.ബഹ്‌റൈൻ കൺവെൻഷൻ മാർച്ച് 17 ന്  ഐ മാക് ബി എം സി ഹാളിൽ വച്ച് നടക്കും .ജീവകാരുണ്ണ്യ പ്രവർത്തന മേഖലയിൽ എന്നും അകമഴിഞ്ഞ് സഹായങ്ങൾ ചൊരിയാറുള്ള പ്രവാസി സുഹൃത്തുക്കൾ ദയയുടെ ഈ പ്രവർത്തനത്തിലും കൂടെ ഉണ്ടാവണമെന്ന് ഹ്രസ്വസന്ദർശനാർത്ഥം ബഹ്‌റൈനിലെത്തി ചേർന്ന Dr.പി.വി.ഇസ്മായിൽ, സി.സി.റഷാദ്, പത്രസമ്മേളനത്തിൽ അഭ്യർത്ഥിച്ചു. പത്ര സമ്മേളനത്തിൽ ബഹ്‌റൈൻ ദയ പ്രവർത്തകരായ ആർ പവിത്രൻ, ലത്തീഫ് ആയഞ്ചേരി, സി.എം. കുഞ്ഞബ്ദുള്ള മാസ്റ്റർ,മൊയ്തു ഹാജി കുരുട്ടി, മുഹമ്മദ്‌ ശാഫി വേളം, ടി ടി അഷ്‌റഫ്‌, മുനീർ പിലാക്കൂൽ, രജി പോറാകൂൽ, പി.എം.എ.ഹമീദ്, ഫൈസൽ കുരുട്ടി, ഫൈസൽ തറവട്ടത്ത് എന്നിവർ പങ്കെടുത്തു.