ഏ​ഷ്യ​ക്കാ​ര​​ന്റെ മൃ​ത​ദേഹം : ഒരാൾ അറസ്റ്റിൽ

മ​നാ​മ: ഹ​മ​ദ്​ ടൗ​ണി​ന്​ സ​മീ​പം ഏ​ഷ്യ​ക്കാ​ര​​ന്റെ മൃ​ത​ദേഹം ക​ണ്ടെ​ത്തിയതിനെ തുടർന്ന് ഒരാളെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തു . ശൈ​ഖ്​ ഖ​ലീ​ഫ ബി​ൻ സ​ൽ​മാ​ൻ ഹൈ​വേ​ക്ക​രി​കി​ൽ ശു​ചീ​ക​ര​ണ​ത്തൊ​ഴി​ലാ​ളി​യാ​യ തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു . മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന​യി​ൽ ശ​രീ​ര​ത്തി​​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ പാ​ടു​ക​ളും അധികൃതർ ക​ണ്ടെ​ത്തി​യി​രു​ന്നു.തുടർന്ന് നടത്തിയ അന്വേഷണത്തിൽ അദ്ദേഹം വാഹനം ഇടിച്ചാണ് മരണപെട്ടതെന്നു കണ്ടെത്തുകയായിരുന്നു . പ്ര​തി​യെ​യും വാ​ഹ​ന​വും പോലീസ് കസ്റ്റഡിയിൽ എടുത്തു .പ്രതിയെ നിയമ നടപടിക്കായി റിമാൻഡ് ചെയ്തതായി അധികൃതർ വ്യക്തമാക്കി