ബഹ്‌റൈൻ : – മുപ്പത്തി ഒന്ന് വയസുള്ള മലയാളിയെ വധിച്ച സുഡാനിക്കു വധ ശിക്ഷ വിധിച്ചു . കോഴിക്കോട് താമരശ്ശേരി പരപ്പന പൊയ്കയിൽ അബ്ദുൽ നഹാസിനെ കഴിഞ്ഞ വര്ഷം ജൂലൈ മൂന്നിന് താമസ സ്ഥലത്തു കൊല്ല പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു . വിവരങ്ങൾ കിട്ടാത്തതിനെ തുടർന്ന് സുഹൃത്തുക്കൾ
നടത്തിയ അന്വേഷണത്തിൽ മുറിയിൽ കൊല്ല പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു . പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിൽ തൊട്ടടുത്ത് താമസിക്കുന്ന നാല്പത്തി ഒന്നുകാരനായ സുഡാനിയെ കസ്റ്റഡിയിൽ എടുത്തിരുന്നു . പ്രതി കൊലപാത ദൃശ്യം മൊബൈലിൽ പകർത്തുകയും ചെയ്തിരുന്നു . നഹാസിനെ കൈകൾ പിറകിൽ കെട്ടിയ നിലയിലും തെളിവ് നശിപ്പിക്കാനായി മുറിയിൽ പലവ്യഞ്ജനങ്ങളും മുളക് പൊടിയും പ്രതി വിതറിയിരുന്നു . ചുറ്റികക്ക് അടിച്ചു കൊലപ്പെടുത്തുകയായിരുന്നു എന്ന് പ്രതി സമ്മതിച്ചിരുന്നു .