മാനിനെ വേട്ടയാടിയ കേസിൽ രണ്ടുപേർ പിടിയിൽ

മ​സ്​​ക​ത്ത്​: മാ​നി​നെ വേ​ട്ട​യാ​ടി​യ കേ​സി​ൽ ര​ണ്ടു​പേ​രെ അ​റ​സ്​​റ്റ്​ ചെ​യ്​​തു. റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സി​ൻറ​യും പ​രി​സ്​​ഥി​തി സം​ര​ക്ഷ​ണ ഓ​ഫി​സിന്റെ​യും സം​യു​ക്​​ത നീ​ക്ക​ത്തി​ലാ​ണ് ഖു​റി​യാ​ത്ത്​ വി​ലാ​യ​ത്തി​ലെ ഖ​ന്ദ​ർ മേ​ഖ​ല​യി​ൽ​നി​ന്ന്​ ഇ​വ​ർ പി​ടികൂടിയത്.

വാ​ഹ​ന​ത്തി​ൽ​നി​ന്ന്​ ഒ​രു മാ​നി​നെ​യും പി​ടി​ച്ചെ​ടു​ത്തു. തോ​ക്കു​ക​ളും പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്. പ്ര​ദേ​ശ​ത്തു​നി​ന്ന്​ വെ​ടി​യൊ​ച്ച കേ​ട്ട​താ​യ വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന്​ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ്​ ഇ​വ​ർ പി​ടി​യി​ലാ​യ​ത്. കേ​സ്​ തു​ട​ർ ന​ട​പ​ടി​ക​ൾ​ക്കാ​യി ഖു​റി​യാ​ത്ത്​ പൊ​ലീ​സി​ന്​ കൈ​മാ​റി.