മനാമ: കെട്ടിട നിര്‍മാണ ജോലിക്കിടെയുണ്ടായ അപകടത്തില്‍ മലയാളി മരിച്ചു. തിരുവനന്തപുരം സ്വദേശി രമേശ് തങ്കപ്പന്(33) ആണ് മരിച്ചത്.ബഹ്റൈന്‍ ഹാജി ഹസന് റെഡിമിക്സ് കമ്പനിയിലെ ഹെവി വൈഹിക്കിള്‍ ഡ്രൈവറായിരുന്നു രമേശ്. ജുഫയര്‍ സൈറ്റില്‍ നിര്‍മാണം നടന്ന് കൊണ്ടിരുന്ന ഒന്‍പത് നില കെട്ടിടത്തിന്റെ മുകളില്‍ നിന്ന് താഴെ വീഴുകയും തുടര്‍ന്ന് കോണ്‍ക്രീറ്റിന്റെ ഒരു ഭാഗം രമേശിന്റെ ദേഹത്ത് വീഴുകയുമായിരുന്നു. രമേശ് സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. മൃതദേഹം സല്‍മാനിയ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.അപകടത്തില്‍ പരിക്കേറ്റ സ്വാമി കരകുള, ഗംഗാ റെഡ്ഡി എന്നിവര്‍ സല്‍മാനിയ ആശുപത്രിയില്‍ ചികിത്സയിലാണ്. അപകടം നടന്നതെന്ന് അന്വേഷിച്ച് വരികയാണ്. തൊഴില്‍മന്ത്രാലയ അധികൃതര്‍ സംഭവ സ്ഥലം സന്ദര്‍ശിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കും.