മസ്കത്ത്: കൊല്ലം സ്വദേശി ഹൃദയാഘാതം മൂലം നിര്യാതനായി. കുളത്തൂപ്പുഴ ചോഴിയാക്കോട് അരിപ്പാള് പുറമ്പോക്കില്‍ വീട്ടില്‍ മൂസക്കുഞ്ഞിയുടെ മകന് സലീമാണ് (42) നിര്യാതനായത്. ഗൂബ്ര അറ്റലസ് ആശുപത്രിയിലെ കാന്റീന് ജീവനക്കാരനായിരുന്നു.
ഒമാനിലത്തെിയിട്ട് മൂന്നുമാസം ആകുന്നതേയുള്ളൂ. രാവിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടത്തെുകയായിരുന്നു. നബീസ ബീവി മാതാവും സലീനാ ബീവി ഭാര്യയുമാണ്. മക്കള്‍: സലീല്‍, സല്‍മ, ഫാത്തിമ.മൃതദേഹം ഇന്ന് നാട്ടില്‍ കൊണ്ടുപോകാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് സാമൂഹിക പ്രവര്‍ത്തകര്‍ പറഞ്ഞു.