മസ്കറ്റ് : ഒരാഴ്ച മുൻപ് മസ്കത്തിലേക്കു വന്ന ചാവക്കാട് സ്വദേശി ജോലി സ്ഥലത്തു തളർന്നുവീണു മരിച്ചു. കോഴിക്കുളങ്ങര ക്ഷേത്രത്തിനടുത്ത് രായംമരക്കാർ വീട്ടിൽ പരേതനായ മുഹമ്മദാലിയുടെ മകൻ ഷക്കീറാണ് (46) മരിച്ചത്.അറബിയുടെ ഡ്രൈവർ ആയി എത്തിയതായിരുന്നു, ചാവക്കാട് ഓട്ടോ ഡ്രൈവേഴ്സ് സഹായസംഘം അംഗവും ബസ് സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവറുമായിരുന്നു. ഭാര്യ: ഫൗസിയ. മക്കൾ: മെഹ്നാസ്, എയ്ഫാ, ഹയ, ഹംദ.മൃത ശരീരം നാട്ടിലേക്ക് കൊടുപോകാനുള്ള നടപടി ക്രമങ്ങൾ പുരോഗമിക്കുന്നതായി സുഹൃത്തുക്കൾ അറിയിച്ചു.