ബഹ്റൈൻ, മനാമ:അക്രമ രാഷ്ട്രീയം നിലപാടുകൾ വിചാരണ ചെയ്യപ്പെടുന്നു എന്ന വിഷയത്തിൽ സംവാദം സംഘടിപ്പിച്ചു,സോഷ്യൽ ഫെൽഫെയർ അസോസിഷന്റെ ആഭിമുഖ്യത്തിൽ ആയിരുന്നു സംവാദം, സോഷ്യൽ വെൽഫെയർ അസോസിയേഷൻ പ്രസിഡണ്ട് സലിം എടത്തല അദ്ധ്യക്ഷത വഹിച്ച സംവാദത്തിൽ ബദറുദ്ദീൻ പൂവാർ വിഷയാവതരണം നടത്തി. ഫസൽ ഇ.പി മോഡറേറ്ററായിരുന്നു. കേരളത്തിൽ വർദ്ധിച്ചുവരുന്ന അക്രമ രാഷ്ട്രീയത്തിനെതിരെ ജനകീയ പ്രതിരോധം ഉയരണമെന്ന് പൂരിഭാഗം പേരും അഭിപ്രായപ്പെട്ടു. ജനാധിപത്യ പാർട്ടികളെന്ന് പറയുന്നവരുടെ പല നിലപാടുകളും ജനാധിപത്യത്തിന് സഹായകരമല്ല എന്നതാണ് സത്യമെന്നും, രാഷ്ട്രീയ എതിരാളികളെ കായികമായി നേരിടുന്ന നയം ആരായാലും അവസാനിപ്പിക്കണമെന്നും, കഴിഞ്ഞ 10 വർഷത്തിനിടെ രാഷ്ട്രീയ സംഘട്ടനങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം നൂറ്റി എഴുപതിലധികമാണെന്നും ഫാസിസത്തെ ജീവൻ കൊടുത്തും നേരിടുകയാണ് തങ്ങളെന്ന വാദം എത്രയോ ബാലിശവും കാലഹരണപ്പെട്ടതുമാണെന്നും ഫാസിസത്തെ നേരിടേണ്ടത് ജനാധിപത്യപരമായാണെന്നും സംവാദത്തിൽ പറഞ്ഞു.സാംസ്കാരിക പ്രവർത്തകനായ രാജു ഇരിങ്ങൽ, സുരേഷ് (പ്രേരണ), അസീസ് ഏഴംകുളം (നവ കേരള), ജാസിർ വടകര (യൂത്ത്ഇന്ത്യ), സഈദ് റമദാൻ നദ്−വി (ഫ്രണ്ട്സ് ബഹ്റൈൻ), രാമത്ത് ഹരിദാസ്, വിദ്യാഭ്യാസ പ്രവർത്തകനായ ഡോ. പോൾ മാളിയേക്കൽ, രാജൻ, ജമീല അബ്ദു റഹ്മാൻ എന്നിവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു. സോഷ്യൽ വെൽഫെയർ അസോസിയേഷൻ ജനറൽ സെക്രട്ടറി മുഹമ്മദ് എറിയാട് സ്വാഗതവും ട്രഷറർ കുനിയിൽ മജീദ് നന്ദിയും പറഞ്ഞു.