റിയാദ് : സൗദിയില്‍ 9 മാസത്തിനിടെ പ്രവാസികള്‍ അയച്ച പണത്തില്‍ 11% കുറവ്. ജനുവരി മുതല്‍ സെപ്റ്റംബര്‍ 30 വരെയുള്ള കണക്കനുസരിച്ച് 9300 കോടി റിയാലായിരുന്നു വിദേശികള്‍ നിയമാനുസൃത മാര്‍ഗത്തില്‍ അയച്ചത്. 2018 ഇതേകാലയളവില്‍ ഇത് 10,350 കോടി റിയാലായിരുന്നു.
ഇതേസമയം കഴിഞ്ഞ സെപ്റ്റംബറിനെക്കാള്‍ ഈ സെപ്റ്റംബറിൽ അയച്ച പണത്തിൽ 4 ശതമാനം വര്‍ധന രേഖപ്പെടുത്തി. ഈ വര്‍ഷം ആദ്യത്തെ 9 മാസത്തിനിടെ വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് സൗദികള്‍ 4200 കോടി റിയാല്‍ വിദേശങ്ങളിലേക്ക് അയച്ചതായും റിപ്പോര്‍ട്ടിലുണ്ട്.
കഴിഞ്ഞ കൊല്ലം ഇതേ കാലയളവിനെ അപേക്ഷിച്ച് 9% കുറവാണിത്. സൗദി തൊഴിൽ വിപണിയിലെ പരിഷ്കരണം മൂലം 2 വർഷത്തിനിടെ 20 ലക്ഷത്തോളം വിദേശികൾ തിരിച്ചുപോയിരുന്നു. ഭുരിഭാഗം തസ്തികകളിലും സ്വദേശിവൽകണം ശക്തമാക്കിയതാണ് തിരിച്ചുപോക്കിനും പണമൊഴുക്കു കുറയാനും കാരണമായത്.