
കരുത്തരുടെ പ്രീ കോർട്ടർ പോരാട്ടത്തിൽ പി.എൽ.എസ് കാർഗോ എഫ്.സി ദമ്മാമിനെ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചാണ് ഡിമ ടിഷ്യൂ ഖാലിദിയ്യ ക്വോർട്ടറിൽ കടന്നത്. ഖാലിദിയ്യക്കായി റിൻഷിഫും, രോഹിതുമാണ് ഗോളുകൾ നേടിയത്. റിൻഷിഫ് തന്നെയാണ് കളിയിലെ താരവും.
അവസാന പ്രീക്വോർട്ടറിൽ ഫ്യൂനിക്സ് സ്പോർട്ട്സ് ക്ലബ്ബിനെ മറുപടിയില്ലാത്ത നാല് ഗോളുകൾക്ക് തകർത്താണ് അസാസ് എൽ.ഇ.ഡി ഇ.എം.എഫ് റാക്ക എഫ്.സി ക്വാർട്ടറിൽ കടന്നത്. ഇ.എം.എഫിനായി സുഫ്യാൻ, നൂർഷാദ്, ലിജിത്ത്, ദിൽഷാദ് എന്നിവരാണ് ഗോളുകൾ നേടിയത്. തകർത്ത് കളിച്ച സുഫ്യാൻ ആയിരുന്നു കളിയിലെ താരം. സ്വദേശി പ്രമുഖൻ യുസുഫ് അൽ ദോസരി, ഡിഫ പ്രസിഡന്റ് ഷമീർ കൊടിയത്തൂർ, ടൈറ്റസ്, സിദ്ദീഖ് കണ്ണൂർ, സുധാകർ പയ്യന്നൂർ, ആഷി നെല്ലിക്കുന്ന്, റിയാസ് പറളി, സന്തോഷ് പാലക്കാട്, ഉസ്മാൻ ഖാലിദിയ, റഊഫ് ചാവക്കാട്, റാസിക് വള്ളിക്കുന്ന്, അഷ്‌റഫ് കൊയിലാണ്ടി എന്നിവർ കളിക്കാരുമായി പരിചയപ്പെടുകയും മാൻ ഓഫ് ദ മാച്ചിനുള്ള പുരസ്ക്കാരം സമ്മാനിക്കുകയും ചെയ്തു. ആസിഫ് മേലങ്ങാടി, ജുനൈദ് കാസർഗോഡ്, ഫസൽ ജിഫ്രി, റഷീദ് ചേന്ദമംഗല്ലൂർ, ഫവാസ്, ഖലീൽ പൊന്നാനി, സഹീർ മജ്‌ദാൽ എന്നിവർ സംഘാടനത്തിന് നേത്യത്വം നൽകി 
