ഒമാനിലെ പഴയ നോട്ടുകൾ അടുത്തമാസം മുതൽ അസാധു

മസ്കറ്റ് : ഒമാനിലെ 1995-ന് മുൻപുള്ള നോട്ടുകൾ ഓഗസ്റ്റ് ഒന്നുമുതൽ അസാധു. ഒമാൻ സെൻട്രൽ ബാങ്ക് പുറത്തിറക്കിയ പ്രഖാപനത്തിലാണ് ജൂലൈ ഒന്നുമുതൽ ഒരുമാസത്തിനുള്ളിൽ പഴയ നോട്ടുമാറി പുതിയ നോട്ടുകൾ വാങ്ങാൻ നിർദേശിച്ചിരിക്കുന്നത്. രാജകീയ ഉത്തരവ് 114/2000 വും ബാങ്കിങ് നിയമം ആർട്ടിക്കിൾ 45(D)പ്രകാരം നവംബർ ഒന്ന് 1995-ന് മുൻപുള്ള നോട്ടുകൾ ജൂലൈ ഒന്നുമുതൽ ഒരുമാസം കൂടിയേ കാലാവധി ഉള്ളു എന്ന് വ്യക്തമാക്കുന്നു. 1970-ൽ മസ്കറ്റ് കറൻസി അതോറിറ്റി ഇഷ്യൂ ചെയ്ത 100 ബൈസ,കോർട്ടർ റിയാൽ, ഹാഫ് റിയാൽ,വൺ റിയാൽ, ഫൈയിവ് റിയാൽ,ടെൻ റിയാൽ എന്നി സീരീസിലുള്ള നോട്ടുകളും, 1972-ൽ ഒമാൻ കറൻസി ബോർഡ് ന്റെ മേൽനോട്ടത്തിൽ ഇറക്കിയ 100 ബൈസ,കോർട്ടർ റിയാൽ, ഹാഫ് റിയാൽ,വൺ റിയാൽ, ഫൈയിവ് റിയാൽ,ടെൻ റിയാൽ എന്നി സീരീസിലുള്ള നോട്ടുകളും.1976-ൽ ഒമാൻ സെൻട്രൽ ബാങ്ക് പുറത്തിറക്കിയ 100 ബൈസ, ഫിഫ്റ്റി റിയാൽ നോട്ടുകളും,1985-ൽ ഒമാൻ സെൻട്രൽ ബാങ്ക് പുറത്തിറക്കിയ 100 ബൈസ, ഫിഫ്റ്റി റിയാൽ നോട്ടുകളും, 1995-മുൻപുള്ള ഹോളോഗ്രാം ലൈൻ ഗ്രാഫിസ് ഇല്ലാത്ത 50-റിയാൽ,20-റിയാൽ,10-റിയാൽ,5-റിയാൽ നോട്ടുകളും നിരോധിച്ചവയിൽ ഉൾപ്പെടുന്നു.മസ്കറ്റിൽ റൂവിയിലെ സെൻട്രൽ ബാങ്കിലും,സൊഹാർ,സലാല എന്നിവിടങ്ങളിലെ സെൻട്രൽ ബാങ്കിന്റെ ശാഖകളിൽ നോട്ട് മാറാനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെന്നും സെൻട്രൽ ബാങ്ക് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.