ബഹ്റൈൻ : അൽബ ഡീപോർട്ടഷൻ സെന്ററിൽ കഴിഞ്ഞിരുന്ന നാൽപ്പത്തി അഞ്ചോളം വരുന്ന ഇന്ത്യക്കാരുടെ മടക്കയാത്ര കോവിഡ് രോഗസാഹചര്യത്തിലും വിമാന സർവീസുകളുടെ അഭാവത്തിലും മുടങ്ങി കിടക്കുകയാണ് ,ശാരീരികവും മാനസികവുമായി വലിയ പ്രയാസത്തിലാണ് ഡിപോർട്ടഷൻ സെന്ററിലെ മനുഷ്യർ കഴിഞ്ഞു കുടുന്നതെന്നും അവരുടെ മോചനത്തിനാവശ്യമായ ശ്രമങ്ങൾ ആരംഭിച്ചതായും വിദേശകാര്യ വകുപ്പിന്റെയും സംസ്ഥാന സർക്കാരുകളുടെയും ഇന്ത്യൻ എംബസ്സിയുടെയും ശ്രദ്ധയിൽ കൊണ്ടുവന്നിട്ടുണ്ടെന്നും പതിന്നാലോളം വരുന്ന മലയാളികളുടെ മോചന കാര്യത്തിൽ ചില അടിയന്തിര ശ്രമങ്ങൾ നടത്തി കൊണ്ടിരിക്കുകയാണ് എന്നും ബഹ്റൈൻ കേരളീയ സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണ പിള്ള പറഞ്ഞു.കേരള സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയൻ,പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ,വിദേശകാര്യാ സഹമന്ത്രി വി മുരളീധരൻ, ഡോ .ശശി തരൂർ എം പി എന്നിവരെ വിവരം ധരിപ്പിച്ചതായും മോചനത്തിനായുള്ള വിവിധ ശ്രമങ്ങൾ നടത്തിവരുന്നതായും പി.വി രാധാകൃഷ്ണപിള്ള സമാജം പത്രകുറിപ്പിൽ അറിയിച്ചു.