മനാമ :ബഹ്റൈൻ ദിനാറുമായുള്ള വിനിമയ നിരക്കിൽ ഇന്ത്യന്‍ രൂപയുടെ മൂല്യം താഴ്ന്നു. ഒരു ബഹ്റൈൻ ദിനാറിന് 220.75 രൂപയാണ് വിനിമയ നിരക്ക്.ഒമാന്‍ റിയാല്‍ 216.08 രൂപയിലും ,ഒരു ദിര്‍ഹത്തിന് 22.63 രൂപയിലുമെത്തി. കുവൈത്ത് ദിനാര്‍ 270.5, സൗദി റിയാല്‍ 22.18 എന്നിങ്ങനെയാണ് വിനിമയ നിരക്ക്. ഗള്‍ഫ് കറന്‍സികളെല്ലാം രൂപയുമായുള്ള വിനിമയ നിരക്കില്‍ ഏറ്റവും ഉയര്‍ന്ന നിരക്കായിരുന്നു കഴിഞ്ഞ ദിവസം. ഇന്നലെ ഒരു ദിര്‍ഹത്തിന് 22.65 ആയിരുന്നു വിനിമയ നിരക്ക്.പ്രവാസികള്‍ക്ക് നാട്ടിലേക്ക് പണമയയ്ക്കാനുള്ള മികച്ച അവസരമാണിത്.