മനാമ :പിറവി മുതൽ ഒരു സമ്പൂർണ പൗരനാകുന്നതുവരെ ഒരു കുട്ടിയുടെ ശാരീരികവും വൈകാരികവും സാമൂഹികവും ബൗദ്ധികവുമായ വികാസത്തെ പ്രോത്സാഹിപ്പിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന പ്രക്രിയയാണ് രക്ഷാകർതൃത്വം അഥവാ പാരന്റിംഗ്. കൃത്യമായ നിർദ്ദേശങ്ങളിലൂടെ, കരുതലിലൂടെ കുട്ടികളുടെ വളർച്ചയുടെ ഓരോ ഘട്ടങ്ങളെയും പാരന്റിംഗ് വഴി ഗുണപരമായി മാറ്റിയെടുക്കാം.
ഓൺ ലൈൻ കാലത്ത് രക്ഷിതാക്കളുടെ കരുതലുകളെ തൊട്ടുണർത്തുന്ന പാരന്റിങ് പ്രോഗ്രാം ‘ഡിസൈൻ യൂവർ പാരന്റിങ്” എന്ന ശീർഷകത്തിൽ ICF ബഹ്‌റൈൻ എഡ്യൂക്കേഷൻ സമിതിയും SJM ബഹ്റൈൻ കമ്മറ്റിയും സംയുക്തമായി രക്ഷിതാക്കൾക്കായി സംഘടിപ്പിക്കുന്നു.
ജൂലൈ 16വെള്ളി വൈകീട്ട് 7 pmന് ഓൺലൈൻ zoom ൽ നടക്കുന്ന പരിപാടിയിൽ കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സമിതി അംഗവും പ്രഗൽഭ വാഗ്മിയുമായ കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി പ്രഭാഷണം നടത്തും .
Contact number 3885 9029