ബഹ്റൈൻ : പ്രവാസ ലോകത്തെ കുട്ടികളുടെ ഏറ്റവും വലിയ കലാ മാമാങ്കം ദേവ്ജി ബി കെ എസ് ബാലകലോത്സവം 2022 ജനുവരി ആദ്യ വാരത്തിൽ ആരംഭിക്കുമെന്ന് ബഹറൈൻ കേരളീയ സമാജം പ്രസിഡണ്ട് പി.വി.രാധാകൃഷ്ണ പിള്ള ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ എന്നിവർ അറിയിച്ചു.
കോറോണയുടെ സാഹചര്യത്തിൽ രണ്ട് തവണ മാറ്റി വെച്ച ബാലകലോത്സം നിറയെ പുതുമകളോടെയും പ്രത്യേകതകളോടെയും ആവും ഈ പ്രാവശ്യം സംഘടപ്പിക്കുക. സമാജത്തിന്റെ ഡയമണ്ട് ജൂബിലി ഹാൾ, രവി പിള്ള ഹാൾ, യൂസഫ് അലി ഹാൾ, ബേസ്മെന്റ് ഹാൾ, ബാബുരാജൻ ഹാൾ,രാമചന്ദ്രൻ ഹാൾ എന്നിവ കൂടാതെ പുതുതായി പണി കഴിപ്പിച്ച മൾട്ടിപർപ്പസ് ഹാൾ ഉൾപ്പെടെ ഏഴോളം വേദികളിൽ ഒരേ സമയം മത്സരങ്ങൾ സംഘടിപ്പിക്കാൻ ഉള്ള സൗകര്യം ഒരുക്കി വരുന്നതായി ഭരണസമിതി അറിയിച്ചു . ഈ വർഷം, ബഹറൈനിൽ താമസിക്കുന്ന താൽപ്പര്യമുള്ള മുഴുവൻ ഇന്ത്യൻ കുട്ടികൾക്കും മത്സരങ്ങളിൽ പങ്കെടുക്കാം
ഇരുന്നുറോളം ഇനങ്ങളിൽ അഞ്ച് ഗ്രൂപ്പുകളിലുമായി ആയിരത്തിലധികം കുട്ടികൾ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നു കൺവീനർ ദിലീഷ് കുമാർ പറഞ്ഞു.
കലോത്സവ പരിപാടികളുടെ സുഗമമായ നടത്തിപ്പിനായി ഇരുനൂറോളം വാളണ്ടിയേഴ്സ് ഉൾക്കൊള്ളുന്ന സംഘാടക സമിതി രൂപീകരിച്ചിട്ടുണ്ട്.
ബഹറൈൻ കേരളീയ സമാജത്തിൻ്റെ വെബ്സൈറ്റു വഴി ഡിസംബർ 15 മുതൽ 25 വരെ മത്സരങ്ങൾക്ക് രെജിസ്റ്റർ ചെയ്യാവുന്നതാണ്. Website www.bksbahrain.com.
വ്യക്തിഗത മത്സരങ്ങളോടൊപ്പം ഗ്രൂപ്പ് ഇനങ്ങളും ഉണ്ടാവും.
കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു കൊണ്ടായിരിക്കും മത്സരങ്ങൾ സംഘടിപ്പിക്കുക . കൂടുതൽ