ഒമാൻ : സന്ദർശകർ ഏറെയെത്തുന്ന ഖരീഫ് സീസണിൽ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ നിർണായക നീക്കവുമായി ദോഫാർ മുനിസിപ്പാലിറ്റിയുടെ മൊബൈൽ ഫുഡ് ലബോറട്ടറി.2024 ദോഫാർ ഖരീഫ് സീസണിൽ സലാല സന്ദർശിക്കുന്ന സന്ദർശകാരുടെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ ദോഫാർ മുനിസിപ്പാലിറ്റിയുടെ മൊബൈൽ ഫുഡ് ലബോറട്ടറി നിർണായക പങ്ക് വഹിക്കുന്നുണ്ട് ഉയർന്ന ആരോഗ്യ നിലവാരം ഉയർത്തിപ്പിടിക്കുന്നതിനുള്ള മുനിസിപ്പാലിറ്റിയുടെ ശ്രമങ്ങളുടെ ഭാഗമായി വിവിധ ഇവൻ്റ് സ്ഥലങ്ങളിൽ സമഗ്രമായ പരിശോധന നടത്തുന്നുണ്ട് മൊബൈൽ ഫുഡ് ലബോറട്ടറി… ദോഫാർ മുനിസിപ്പാലിറ്റിയിലെ ഫുഡ് ആൻഡ് ലബോറട്ടറീസ് ഡിപ്പാർട്ട്‌മെൻ്റ് ഡയറക്ടർ സലാഹ് ബിൻ സലേം അൽ അജിലി യുടെ മേൽനോട്ടത്തിലാണ് ഇതിന്റെ പ്രവർത്തനം .. ഓഗസ്റ്റ് മാസത്തിൽ മാത്രം മൊബൈൽ ലബോറട്ടറിയുടെ ആരോഗ്യ പരിശോധനാ സംഘങ്ങൾ ഭക്ഷണത്തിൻ്റെയും വെള്ളത്തിൻ്റെയും സാമ്പിളുകളിൽ അടക്കം 300-ലധികം പരിശോധനകൾ നടത്തിയതായി അദ്ദേഹം കൂട്ടിച്ചേർത്തു ..കൂടാതെ മൊബൈൽ ഫുഡ് ലാബ് ഈ മാസം കുട്ടികൾക്കായി നിരവധി ബോധവൽക്കരണ പ്രവർത്തനങ്ങളും നടത്തുന്നുണ്ട് ..ഭക്ഷ്യസുരക്ഷയെക്കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കുന്ന രീതിയിലാണ് ലാബിന്റെ പ്രവർത്തനം .. ഇതുവഴി സന്ദർശകർക്കും, കച്ചവടക്കാർക്കും പൊതു അവബോധം വളർത്തുന്നത്തിനും സാധിക്കുമെന്നും ദോഫാർ മുൻസിപ്പാലിറ്റി കണക്കുകൂട്ടുന്നു ..