മസ്‌കറ്റ്: ഖരീഫ് സീസൺ കഴിഞ് ഒമാനിലെ സലാല മറ്റൊരു ഫെസ്റ്റിവലിന് തയ്യാറെടുക്കുന്നു, മൺസൂൺ കാലത്തിന് പ്രാദേശികമായി ഖരീഫ് എന്ന് വിളിക്കുമ്പോൾ വസന്ത കാലത്തിന് സെർബ് എന്ന് വിളിക്കുന്നു,സെർബ് സീസണിനോടനുബന്ധിച്ച് ദോഫാർ മുനിസിപ്പാലിറ്റി ആദ്യമായി ദോഫാറിൽ പരിപാടികളും വിനോദ പരിപാടികളും പ്രഖ്യാപിച്ചു. ദോഫാർ സെർബ്സ് 2022 ൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന കമ്പനികൾക്കും സ്ഥാപനങ്ങൾക്കുമായി അപേക്ഷകൾ ക്ഷണിക്കുന്നതായി ദോഫാർ മുനിസിപ്പാലിറ്റി പ്രഖ്യാപനത്തിൽ പറഞ്ഞു. പ്രാദേശികമായി “അൽ സർബ്” എന്ന് വിളിക്കപ്പെടുന്ന ദോഫാർ ഗവർണറേറ്റിലെ വസന്തകാലം സെപ്തംബർ 21 ന് ആരംഭിച്ച് ഡിസംബർ 21 ന് അവസാനിക്കുകയും ചെയ്യുന്നു. സൂര്യപ്രകാശം, മിതമായ കാലാവസ്ഥ, കുറഞ്ഞ ഈർപ്പം, സ്ഥിരതയുള്ള കടൽ സാഹചര്യങ്ങൾ എന്നിവ ഗവർണറേറ്റിലെ വസന്തകാലത്തെ അടയാളപ്പെടുത്തുന്നു. മലനിരകളും സമതലങ്ങളും മരുഭൂമികളും ഈ കാലത്ത് ഹരിത മനോഹരമായി കാണപ്പെടുന്നു.