അന്തരിച്ച നേതാവ് സീതറാം യെച്ചുരിയെ അനുസ്മരിച്ച് പ്രവാസലോകം ബഹ്റൈൻ പ്രതിഭയിൽ

മനാമ: സി.പി.ഐ എം അഖിലേന്ത്യാ ജനറൽ സെക്രട്ടറി സഖാവ് സീതാറാം യെച്ചൂരിയുടെ  നിനച്ചിരിക്കാത്ത ദേഹ വിയോഗത്തിൽ നടുങ്ങി ബഹ്റൈൻ പ്രവാസികളും . സൽമാനിയയിലുള്ള  പ്രതിഭ  സെൻ്ററിൽ എത്തിച്ചേർന്ന് വിവിധ സംഘടനയിലെയും സാംസ്ക്കക്കാരിക രംഗത്തെയും പ്രമുഖർ സഖാവ്  യെച്ചുരിയെ അനുസ്മരിച്ചു.അനുശോചന യോഗത്തിൽ പ്രതിഭാ കേന്ദ്ര കമ്മിറ്റി അംഗം കെ പി അനിൽ സ്വാഗതം ആശംസിച്ചു.പ്രതിഭാ പ്രസിഡണ്ട് ബിനു മണ്ണിൽ അധ്യക്ഷത വഹിച്ചു അനുശോചന പ്രമേയം പ്രതിഭ മുഖ്യ രക്ഷാധികാരി പി ശ്രീജിത്ത് അവതരിപ്പിച്ചു.ഇന്ത്യൻ രാഷ്ട്രീയത്തിൽ പ്രകാശമാനമായി ജ്വലിച്ചു നിന്ന വിപ്ലവനക്ഷത്രമാണ് സ:സീതാറാം. എ.കെ.ജി ക്ക് ശേഷം ഇന്ത്യൻ പാർലമെൻറ് കണ്ട ഉജ്ജല വാഗ്മിയും പ്രാസംഗികനും ആയിരുന്നു സ.സീതാറാം..പ്രതിപക്ഷത്തും ഭരണപക്ഷത്തുമുള്ള എല്ലാവരുടേയും മനസ്സിൽ ഇടം പിടിക്കാൻ സാധിച്ചത് പണ്ഡിതോചിതമായ പ്രഭാഷണത്തിലൂടേയും സ്നേഹമസൃണവും വിനയാമ്പിതവുമായ പെരുമാററത്തിലൂടെയായുമായിരുന്നു’വർഗ്ഗീയതക്കെതിരെ ജനാധിപത്യമതനിരപേക്ഷ പ്രസ്ഥാനങ്ങളെ ഒന്നിച്ച് ചേർത്ത് ഐക്യത്തിൻ്റെ പാത വെട്ടി തെളിയിക്കാനും ദേശീയതലത്തിൽ ‘ഇന്ത്യാ കൂട്ടായ്മ’ സംഘടിച്ചിക്കാനും നിർണ്ണായകമായ നേതൃത്വം കൊടുത്തതും സ .സീതാറാം ആണ് .മതനിരപേക്ഷ ഭാരതത്തിനും ജനതക്കും മഹാനായ വിപ്ലവകാരിയായ ‘ സ സീതാറാമിനെ മറക്കാൻ കഴിയില്ല.മാര്‍ക്‌സിസം സംബന്ധിച്ചും സാര്‍വദേശീയ പ്രശ്‌നങ്ങള്‍ സംബന്ധിച്ചും അത്യഗാധമായ അറിവ് അദ്ദേഹത്തിനുണ്ടായിരുന്നു.മികച്ച മാർക്സിസ്റ്റ് സൈദ്ധാന്തികൻ കൂടിയായ അദ്ദേഹം രാജ്യത്തും ലോകത്തായെയും ഉയർന്നുവരുന്ന പ്രശ്നങ്ങളിൽ ദിശാബോധത്തോടുകൂടിയ നിലപാടുകൾ സ്വീകരിച്ചു. സിപിഐ എമ്മിന്റെ അഭിപ്രായങ്ങൾ വ്യക്തതയോടെ അവതരിപ്പിക്കാനും പാർട്ടിയുടെ ശബ്ദം രാജ്യത്തിന് മുന്നിൽ ഉയർത്തിപ്പിടിക്കാനും സീതാറാമിനായി. അടിയന്തരാവസ്ഥാക്കാലത്ത് വിദ്യാർഥിപോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയ സഖാവ് എസ്എഫ്ഐയെ അഖിലേന്ത്യാ ശക്തിയാക്കുന്നതിൽ നിർണായകമായ പങ്കാണ് വഹിച്ചത്.മനുഷ്യരോട് ചേര്‍ന്ന് നിന്ന ആൾഒരു നേതാവ് എന്നതിലുപരി നമ്മളിൽ ഒരുവന്‍ എന്ന് തോന്നിച്ച സഖാവ്. പെരുമാറ്റത്തിലെ വിനയം കൊണ്ട് മനുഷ്യ മനസ്സുകളെ കീഴടക്കി.പാർട്ടിയുടെ പോരായ്മകളെ മടി കൂടാതെ അംഗീകരിച്ച സഖാവ്. അകത്തും പുറത്തുമുള്ള അസമത്വങ്ങളെ ചുണ്ടികാണിച്ച് അത് തുടർന്ന് കൊണ്ട്‌ പോകാതെ ഇരിക്കാനുള്ള നിലപാട് സംഘടനയുടെ ശബ്ദം ആയി പുറത്ത്‌ കൊണ്ട്‌ വന്നു. മീഡിയ മാനിയ തെല്ലുമില്ലാതെ പാർട്ടി ആയി നിന്ന സഖാവ്. തന്റെ പ്രതീകമല്ല പാർട്ടിയെന്നും താൻ പാർട്ടിയുടെ പ്രതീകമാണെന്നും ജീവിതം കൊണ്ട് നമുക്ക് മാതൃകയായ നേതാവ്. സ്വന്തം ഭാര്യയുടെ ശമ്പളത്തിലാണ് താൻ സാമ്പത്തികമായി ജീവിക്കുന്നത് എന്ന് പറയാൻ യാതൊരു മടിയുമില്ലാത്ത ലോക പ്രശസ്തനായ ഒരു വ്യക്തി. പാർലമെൻ്റിൽ സ്ത്രീക്ക് സംവരണം വേണം എന്ന് ശക്തമായി വാദിച്ച ഫയർ ബ്രാൻഡ് സ്റ്റുഡൻറ് ലീഡർ എന്ന് വിശേഷിപ്പിക്കപ്പെട്ട ജെ.എൻ.യു. സഖാവ് .വിവിധ ഓർമ്മകളാണ് നവകേരള നേതാക്കളും ലോക കേരളസഭ അംഗവുമായ ഷാജി മുതല, ജേക്കബ് ജോർജ്, എസ് വി ബഷീർ, ബിഎംസി ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത്, ഇ വി രാജീവൻ , OICC പ്രതിനിധി ബിനു കുന്നന്താനം, പി പി എഫ് പ്രസിഡണ്ട് ഇ എ സലിം, എസ് എൻ സി എസ് ചെയർമാൻ സനീഷ്, കെ എം സി സി നേതാക്കളായ ഗഫൂർ കൈപ്പമംഗലം, റഫീഖ് തോട്ടകര, ബഹ്റൈൻ ഐ എം സി സി പ്രതിനിധി മൊയ്തീൻ പുളിക്കൽ, സാമൂഹ്യ പ്രവർത്തകൻ റഫീഖ് അബ്ദുള്ള, പ്രതിഭ രക്ഷാധികാരി സമിതി അംഗങ്ങളായ എ വി അശോകൻ, ഷീബ രാജീവൻ, എൻ കെ വീരമണി, റാം, ഷെരീഫ് കോഴിക്കോട് , ലിവിൻ കുമാർ, കൃഷ്ണ കുമാർ, വനിതാ വേദി സെക്രട്ടറി റീഗ പ്രദീപ് തുടങ്ങിയവരും അനുശോചനം രേഖപ്പെടുത്തി പങ്ക് വെച്ചത്.