ബഹ്റൈൻ പ്രവാസി നാട്ടിൽ മരണമടഞ്ഞു

മനാമ:ദീർഘകാലമായി ബഹ്റൈൻ പ്രവാസിയും പൊതു സാമൂഹ്യസേവന രംഗത്തും അറിയപ്പെടുന്ന തൃശൂർ ജില്ലയിലെ കൊടകര മുതലിപറമ്പിൽ യു.വി.ജയിംസ് (60) മരണമടഞ്ഞു.ചികിൽസക്ക് വേണ്ടി നാട്ടിലേക്ക് പോയതായിരുന്നു.ഭാര്യ രാജി ജയിംസ് ബഹ്റൈൻ സൽമാനിയ മെഡിക്കൽ സെന്ററിൽ സ്റ്റാഫ് നഴ്‌സാണ്. മൂത്ത മകൻ വർഗീസ് ജയിംസ് എം ബി ബി എസിന് ജോർജിയയിൽ പഠിക്കുകയാണ് , മകൾ നാട്ടിൽ എട്ടാക്ലാസ് വിദ്യാർത്ഥിയാണ്.ഇരുപത് വർഷമായി ബഹ്റൈനിലെ പ്രശസ്തമായ ചോയ്സ്&അഡ് വൈസ് കമ്പനിയുടെ മാനോജരായി സേവനം അനുഷ്ടിക്കുകയായിരുന്നു. .ബഹ്റൈൻ കേരള സോഷ്യൽ ഫോറം അംഗവുമാണ്.