ബഹ്‌റൈൻ : മാർക്കറ്റുകളിൽ വിറ്റഴിക്കുന്ന എല്ലാ സിഗരറ്റ് ഉൽപ്പന്നങ്ങളിലും ഡിജിറ്റൽ സ്റ്റാമ്പ് പതിക്കണമെന്ന് നിയമത്തിന്റെ അവസാനഘട്ടം ഒക്ടോബർ 16 പ്രാബല്യത്തിൽ വരുമെന്ന് ദേശീയ റവന്യൂ ബ്യൂറോ അറിയിച്ചു. എന്നാൽ സ്റ്റാമ്പ് പതിക്കാത്ത ഉത്പന്നങ്ങൾ വലിയതോതിൽ ശേഖരിച്ചു വെക്കുന്നത് ഒഴിവാക്കണമെന്നും കച്ചവടക്കാരോട് എൻ ബി ആർ മുന്നറിയിപ്പ് നൽകി. മാർച്ച് 11നാണ് ഇതിന്റെ ആദ്യഘട്ടം നിലവിൽ വന്നത്. എക്സൈസ് തീരുവയുള്ള ഉൽപ്പന്നങ്ങൾ നിരീക്ഷിക്കുന്നതിനും നികുതിവെട്ടിപ്പ് തടയുവാനാണ് ഡിജിറ്റൽ സ്റ്റാമ്പ് സംവിധാനം അധികൃതർ നടപ്പിലാക്കിയത്. കൂടുതൽ വിവരങ്ങൾക്ക് 80008001 എന്ന കോൾ സെന്റർ നമ്പറിൽ ബന്ധപെടാമെന്നും അധികൃതർ വ്യക്തമാക്കി.