ഗോൾഡൻ പദവിയിൽ ദിൽ മുനിയ മാൾ

vidya venu

മനാമ: ആരോഗ്യപ്രദമായ പ്രവർത്തനങ്ങൾക്ക് ദിൽ മുനിയ മാളിന് ഗോൾഡൻ പദവികിട്ടിയതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി . അംഗീകാരം കിട്ടുനത്തിനുള്ള നിബന്ധനകൾ പാലിച്ചതിനെ തുടർന്നാണ് ഗോൾഡൻ പദവി ലഭിച്ചത് .ആരോഗ്യ മന്ത്രാലയ അസി. അണ്ടർ സെക്രട്ടറി ഡോ. മർയം അൽ ഹാജിരി ദിൽമുനിയ മാൾ സി.ഇ.ഒ ശൈഖ് മുഹമ്മദ് ബിൻ ദുഐജ് ആൽ ഖലീഫക്ക് അംഗീകാരപത്രം നൽകി.ദിൽ മുനിയ മാളിലെ ആരോഗ്യ മേഖല ഡയറക്ടർ ഡോ. വഫ അശ്ശർബത്തിയും ചടങ്ങിൽ പങ്കെടുത്തു .ആരോഗ്യപൂർണമായ ജീവിതത്തിനാവശ്യമായ ഒരുപാട് പദ്ധതികളാണ് മാൾ അധികൃതർ നടപ്പിലാക്കിയിരിക്കുന്നത് . ആരോഗ്യപരമായ ഭക്ഷണരീതി, വ്യായാമം മുതലായവ പ്രധാനപ്പെട്ടതാണ് . ദേശീയത ശക്തിപ്പെടുത്തുന്നതിനുള്ള പദ്ധതിയുടെ ഭാഗമായി പ്രഖ്യാപിച്ച ഒന്നാണ് ഹെൽത്ത് മാൾ. 24 മാളുകളാണ് അപേക്ഷ നൽകിയത് . 10 മാളുകൾക്ക് ഗോൾഡൻ പദവിയും 10 എണ്ണത്തത്തിന് സിൽവർ പദവിയും നൽകി.