ദിലീപ് ഫാൻസ്‌ ബഹ്‌റൈൻ ഓണാഘോഷം സംഘടിപ്പിച്ചു

മനാമ : ദിലീപ് ഫാൻസ്‌ ബഹ്‌റൈൻ ഫാൻസ്‌ അംഗങ്ങളേയും കുടുംബങ്ങളെയും ഉൾപ്പെടുത്തി ഓണം പൊന്നോണം 2k25 എന്ന പേരിൽ ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു , ജുഫെയർ ക്രിസ്റ്റൽ പാലസിൽ വച്ച് നടന്ന പരിപാടികൾക്ക് പ്രസിഡന്റ് റസാഖ് ബാബു വല്ലപ്പുഴ , സെക്രട്ടറി പ്രശോബ് ധർമ്മൻ , രക്ഷാധികാരി ആൽബിൻ സോഷ്യൽ മീഡിയ കൺവീനർ ഷംസീർ വടകര , ആർട്സ് & എന്റർടൈൻമെന്റ് കൺവീനർ മൻസൂർ, ജോയിന്റ് സെക്രട്ടറി മിർഷാഹിന് സ്പോർട്സ് വിങ് കൺവീനർ രഘു എക്സിക്യൂട്ടീവ് മെമ്പർമാരായ ജയൻ ജോർജ് ,, ഷഫീർ , ഡെയ്ൽ ജോസ് തുടങ്ങിയവർ നേതൃത്വം നൽകി , ദേ പുട്ട് മാനേജിങ് ഡയറക്ടർ പാർവതി മായ, ബഹ്‌റൈനിലെ സാമൂഹിക പ്രവർത്തകൻ മനോജ്‌ കുമാർ പിള്ള തുടങ്ങിയവർ മുഖ്യാഥിതികൾ ആയിരുന്നു.