എന്തുട്ടാടാ ശവി പറഞ്ഞു ഹിറ്റാക്കാന്‍ ദിലീപും!

dileep-malayalam-actor-photos-12സാംസകാരിക തലസ്ഥാനമാണ് തൃശൂര്‍ ,തൃശൂര്‍ ഭാഷയില്‍ സംസാരിച്ച മലയാള സിനിമകള്‍ മിക്കതും ഹിറ്റാണ്. തൂവാനത്തുമ്പികള്‍, പ്രാഞ്ചിയേട്ടന്‍, പുണ്യാളന്‍ അഗര്‍ബത്തീസ്, സപ്തമശ്രീ തസ്‍ക്കര തുടങ്ങി നിരവധി സിനിമകളാണ് തൃശൂര്‍ ഭാഷം സംസാരിച്ച് വിജയം കൊയ്‍തവര്‍. ഇപ്പോഴിതാ വീണ്ടും തൃശൂര്‍ ഭാഷയില്‍ സംസാരിക്കുന്ന ചിത്രങ്ങള്‍ ഒരുങ്ങുന്നു.

ദുല്‍ഖര്‍ തൃശൂര്‍ ഭാഷം സംസാരിക്കുന്നുവെന്ന വാര്‍ത്തയാണ് അടുത്തിടെ സിനിമാ ലോകത്ത് ചര്‍ച്ചയായത്. സത്യന്‍ അന്തിക്കാട് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഹനീഫ് അദെനി സംവിധാനം ചെയ്യുന്ന സിനിമയില്‍ മമ്മൂട്ടിയും തൃശൂര്‍ ഭാഷയാണ് സംസാരിക്കുന്നത്. ഏറ്റവുമൊടുവില്‍ ദിലീപ് തൃശൂര്‍ ഭാഷം സംസാരിക്കുന്നുവെന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. ബിജു അരൂക്കുറ്റി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. തൃശൂരിലെ ഒരു സ്പോര്‍ട്സ് ക്ലബ്ബില്‍ അംഗങ്ങളായ സുഹൃത്തുക്കളുടെ കഥയാണ് ചിത്രം പറയുന്നത്