ദമ്മാം : കിഴക്കൻ പ്രവിശ്യയിലെ പ്രമുഖ ഫുട്ബോൾ കൂട്ടായ്മയായ ഖാലിദിയ ഫുട്ബോൾ ക്ലബ്ബിന്റെ ഇരുപത്തി അഞ്ചാം വാര്ഷികഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഡിമ ടിഷ്യു ഖാലിദിയ ഗോൾഡ് കപ്പ് ഫുട്ബോൾ ടൂർണമെന്റിന്റെ പ്രീ ക്വാർട്ടർ മത്സരങ്ങൾ അവസാനിച്ചു.
രണ്ട് ആഴ്ചാകളിലായി നടക്കുന്ന ക്വാർട്ടർ ഫൈനൽ മത്സരങ്ങളിൽ കോർണേക്ഷ് സോക്കർ ക്ലബ് യൂനിഗ്രാബ് ദല്ല എഫ് സി യുമായും ജുബൈൽ എഫ് സി ഗാലോപ്പ് യുണൈറ്റഡ് എഫ് സിയുമായും പസിഫിക് ലോജിസ്റ്റിക് ബദർ എഫ് സി , കാലക്സ് ഫിനിക്സ് എഫ് സി യുമായും ഡിമ ടിഷ്യു ഖാലിദിയ എഫ് സി ഇ എം എഫ് റാക്കയുമായും മത്സരിക്കും .കഴിഞ്ഞ ആഴ്ച്ച നടന്ന ആദ്യ മത്സരത്തിൽ പൊരുതി കളിച്ച ഹൈനസ് യങ്സ്റ്റാർ ടൊയോട്ട എഫ് സി യെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് കിഴടക്കി ഗാലോപ്പ് യുണൈറ്റഡ് എഫ് സിക്വാർട്ടർ ഫൈനൽ ബർത്ത് ഉറപ്പിച്ചു . കളിയിൽ ഇരട്ട ഗോൾ നേടിയ ഗാലോപ്പ് യുണൈറ്റഡ് എഫ് സിയുടെ നിസാറിനെ മികച്ച കളിക്കാരൻ ആയി തിരഞ്ഞെടുത്തു.വീറും വാശിയും നിറഞ്ഞ രണ്ടാം മത്സരത്തിൽ ഒന്നിനെതിരെ നാല് ഗോളുകൾക്ക് എ ആർ എഞ്ചിനീയറിംഗ് ആർ സി എഫ് സി യെ പരാജയപ്പെടുത്തി യൂനിഗ്രാബ് ദല്ല എഫ് സി ക്വാർട്ടറിൽ പ്രവേശിച്ചു. ദല്ലക്ക് വേണ്ടി ജിൽഷാദ് രണ്ട് ഗോളുകളും സുധീഷ് , ഷുഹൈബ് എന്നിവർ ഓരോ ഗോളും നേടി. ബിബിന്റെ വകയായിരുന്നു ആർ സി എഫ് സി യുടെ ആശ്വാസ ഗോൾ. ദല്ല എഫ് സിയുടെ ഷുഹൈബിനെ കളിയിലെ കേമനായി തിരഞ്ഞെടുത്തു.ഏറെ ആവേശകരമായ അവസാന പ്രീ ക്വാർട്ടർ മത്സരത്തിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ സദാസ്ഫ്കോ മാഡ്രിഡ് എഫ് സിയെ പരാജയപ്പെടുത്തി പസഫിക് ലോജിസ്റ്റിക് ബദർ എഫ് സി ക്വാർട്ടറിൽ കടന്നു. നിക്ഷിത സമയത്തു ഇരു ടീമുകളും ഓരോ ഗോൾ അടിച്ച് സമനില പാലിക്കുകയായിരുന്നു. ഇനാസിന്റെ പെനാൽറ്റി ഗോളിലൂടെ മാസ്ഡ്രിഡ് എഫ് സിയാണ് ആദ്യം മുന്നിലെത്തിയെതെങ്കിലും ഫവാസിന്റെ ഗോളിലൂടെ ബദർ സമനില കണ്ടെത്തി. പെനാൽറ്റി ഷൂട്ടൗട്ടിൽ 4 കിക്കുകൾ ബദർ എഫ് സി ലക്ഷത്തിൽ എത്തിച്ചപ്പോൾ 2 പെനാൽറ്റികൾ മാത്രമാണ് മാഡ്രിഡിന് ഗോൾ ആക്കി മാറ്റാൻ കഴിഞ്ഞുള്ളു.
റേഡിയോ ജോക്കി നിയാസ് ഇ കുട്ടി, സുബൈർ ഉദിരൂർ (24 ന്യൂസ് ), നസീർ (എമ്പയർ ഹോട്ടൽ), ഫിറോസ് (വോയ്സ് ടെക്ക്) ഷഫീഖ് (എയ്ഡാൻ ട്രേഡിങ്ങ്), ഷാഫി (ഹോട്ടൽ ഷെറാട്ടൺ), നദീർ (സേഫ്റ്റി ഹൗസ്) നജീബ് (H ക്ലിനിക്) ഷമീം (ഡിസ്പാക്) ബിനു ബേബി (കാസ്ക് ഫൗണ്ടർ) ഷമീർ കൊടിയത്തൂർ (റാഡിക്സ് ഗ്രൂപ്പ്), മുജീബ് കളത്തിൽ (ഡിഫ പ്രസിഡന്റ്) എന്നിവർ കളിക്കാരുമായി പരിചയപ്പെട്ടു.അൻവർ പട്ടാമ്പി, ഇസ്മായിൽ ഫൈസൽ, അമീൻ (വൈ വൈ ന്യൂഡിൽസ്), മുജീബ് കൊളത്തൂർ (കെഎംസിസി) അഷ്റഫ് (വൈറ്റ് ഗ്രാഫിക്),
യാസർ വി പി (ഇവോൾവ്സ്) ഷക്കീർ പാലക്കാട്, ഷംസു പട്ടാമ്പി, സുബൈർ പട്ടാമ്പി, യാസർ കടന്നമണ്ണ സുബൈർ വണ്ടൂർ, ആഷിക് കാളികാവ്, ഷാഹിദ് പാണ്ടിക്കാട്, തോമസ് തൈപ്പറമ്പിൽ, ഷുക്കൂർ (ദല്ലാ എഫ് സി) ഫത്തീൻ (ഫോർസാ എഫ് സി ), റഷീദ് മാളിയേക്കൽ, ഷഫീഖ് റഹ്മാൻ, ജവാദ്, ബഷീർ ഒറ്റപ്പാലം, ഷാൻ എന്നിവർ മാന് ഓഫ് ദി മാച്ച് പുരസ്കാരങ്ങളും മറ്റും സമ്മാനിച്ചു
വെള്ളിയാഴ്ച നടക്കുന്ന ആദ്യ കളിയിൽ കോർണേഷ് സോക്കർ ക്ലബ് യുനിഗ്രാബ് ദല്ലാ എഫ് സിയുമായും ഗാലോപ് യുണൈറ്റഡ് എഫ് സി ജുബൈൽ എഫ്സിയുമായും മത്സരിക്കും.