ഡയറക്ടർ ജനറൽ ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ജിസിസി ഓൺലൈൻ മീറ്റിംഗ് നടന്നു

ബഹ്‌റൈൻ : ജിസിസി ഡയറക്ടർ ജനറൽ ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷന്റെ ഓൺലൈൻ മീറ്റിംഗിൽ ബഹ്‌റൈൻ ഡയറക്ടർ ജനറൽ ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് ഫോറൻസിക് സയൻസ് പങ്കെടുത്തു .ഉയർന്നുവരുന്ന സംഭവങ്ങളുമായി പൊരുത്തപ്പെടാനുള്ള സുരക്ഷാ ഏജൻസികളുടെ കഴിവ് വർധിപ്പിക്കുന്നതിന് കുറ്റകൃത്യങ്ങളെ ചെറുക്കുന്നതിനുള്ള പൊതുവായ അനുഭവങ്ങളുടെയും വൈദഗ്ധ്യത്തിന്റെയും കൈമാറ്റം , സുരക്ഷാകാര്യങ്ങൾക്കായുള്ള അസിസ്റ്റന്റ് സെക്രട്ടേറിയറ്റിന്റെ ജിസിസി പോലീസ് അതോറിറ്റിയുടെ സംരംഭങ്ങൾക്ക് അംഗീകാരം നൽകൽ തുടങ്ങി കാര്യങ്ങൾ മീറ്റിംഗിൽ ചർച്ച ചെയ്തു